Posts

Showing posts from May, 2017

മൂന്നാമത്തെ ഹാഫ് മാരത്തൺ 07 മെയ്, 2017

Image
മെയ് ആറ് ശനിയാഴ്ച ഉച്ചയായപ്പോഴേയ്ക്കും ഒരു തലവേദന. സാധാരണ മൈഗ്രൈൻ വരുന്നതിന്റെ ചെറിയ ലക്ഷണമാണ്. ഉടനെ തന്നെ ഒരു ഗുളിക കഴിച്ചു. ബിബ് വാങ്ങാൻ പോയി. കൂടെ ടീഷർട്ടും സാമഗ്രികളും. ഭാര്യ രാത്രി പത്ത് കിലോമീറ്റർ നടക്കാൻ പോകുന്നതിൻറെതും ഉണ്ട്. തിരിച്ച് വീട്ടിൽ കൊണ്ട് വന്ന് ഇട്ടപ്പോൾ രണ്ടാൾക്കും ചേരുന്നില്ല. സാധാരണ ലാർജ് ആണ് ടീഷർട്ട് ഇവിടെ വാങ്ങിക്കുക. പക്ഷെ ഒരു കാര്യം വിട്ടു- ഫ്രാൻസിൽ നിന്നും ആണ് സാധാരണ ടീഷർട്ട് വാങ്ങിക്കുക. XL അവിടെ നിന്നും വാങ്ങിയാൽ രണ്ടാൾക്കും ചേരില്ല. ലാർജ് ആണ് കൃത്യം അളവ്. പക്ഷെ ജനീവയിൽ നിന്ന് വാങ്ങിയാൽ XL തന്നെ വേണം. ഉടനെ തിരിച്ചു പോയി. ഭാഗ്യത്തിന് ഒരെണ്ണം മാറിത്തന്നു - XXL! പക്ഷെ വീട്ടിൽ കൊണ്ട് വന്നിട്ടപ്പോൾ പാകമാണ്. ഒരു മണിക്കൂർ ഉറങ്ങിയിട്ടും ചെറുതായി തലവേദന ഉണ്ട്.

രാത്രി ഭാര്യ പത്ത് കിലോമീറ്റർ നടക്കാൻ പോയ സമയം കൊണ്ട് ഓടുമ്പോൾ കഴിക്കാമെന്നു കരുതി കുറച്ച് ജ്യൂസ്, ഈന്തപ്പഴം ഒക്കെ വാങ്ങി. ജ്യൂസ് കിട്ടിയത് ചെറിയ പ്ലാസ്റ്റിക് കുപ്പികളിലാണ്. രണ്ടെണ്ണം കയ്യിൽ തന്നെ കരുതാം എന്ന് വിചാരിച്ചു. പത്തര ആയി ഭാര്യ നടപ്പു കഴിഞ്ഞു വന്നത്. നല്ല മഴയുണ്ട്. രാത്രി പന്ത്രണ്ട് മണിയോടെ ഒരു ഗുള…