Posts

Showing posts from November, 2016

ലോസാൻ മാരത്തൺ - രണ്ടാമത്തെ ഹാഫ് മാരത്തൺ ഓട്ടം

Image
അങ്ങിനെ അത് കഴിഞ്ഞു. ലോസാൻ മാരത്തൺ,ഹാഫ് മാരത്തൺ ഓട്ടം2:37:31! മേ യിൽ ജനീവയിൽ ഓടിയതിനേക്കാൾ പന്ത്രണ്ട് മിനുട്ട് കൂടുതൽ എടുത്തു 21.1 കി മീ ഓടിത്തള്ളാൻ.





മേയിൽ ഓടുന്നതിന് മുൻപ് പതിനാല് ആഴ്ച കൊണ്ട് 350 കിലോമീറ്റർ ഓടിയിരുന്നു. അതിൽ തന്നെ ഏപ്രിൽ മാസം മൂന്ന് തവണ പത്ത് കിലോമീറ്ററും ഒരിക്കൽ പതിനഞ്ചും ഒരു പ്രാവശ്യം 21 കിലോമീറ്ററും ഓടി. അപ്പോഴാണ് ഒരു കോൺഫിഡൻസ് വന്നത്.

ഇത്തവണ പൂര ഉഴപ്പായിരുന്നു. ജൂണിൽ നാല് തവണ, ജൂലൈ രണ്ട് തവണ, ആഗസ്റ്റ് മൂന്നു തവണ പത്ത് കിലോമീറ്റർ വച്ച് ഓടിയിരുന്നെങ്കിലും സെപ്റ്റമ്പർ യാത്രയും ഉഴപ്പും ഒക്കെയായി ആകെ പതിമൂന്നു കിലോമീറ്റർ മാത്രമേ ഓടിയിരുന്നുള്ളു. സ്പീഡ് കൂട്ടാൻ ശ്രമങ്ങൾ നടത്തിയപ്പോൾ രണ്ട് കാലിലെയും ആങ്കിളിന് ചെറിയ വേദന തുടങ്ങി. കൂടാതെ നല്ല പുതിയ ഷൂസ് വാങ്ങി. അത് കാലിന് അത്ര പിടിക്കാത്തത് ഒരു കാരണമാകാം എന്ന് ഓട്ടക്കാർ പറയുന്നു. ഒക്ടോബറിൽ രണ്ട് തവണ വീണ്ടും പത്ത് കിലോമീറ്റർ ഓടി. സാധാരണ സ്പീഡ് പത്ത് കിലോമീറ്ററിന് 55 to 58 മിനുട്ട് ആക്കി കുറച്ചിരുന്നു. പക്ഷെ ഇതൊന്നും ലോസാനിൽ ഓടാൻ പോയപ്പോൾ കണ്ടില്ല.




ആദ്യ രണ്ട് കിലോമീറ്റർ പതിനൊന്നര മിനിറ്റിൽ, മൂന്ന് കിലോമീറ്റർ 18 മിനുട്ടി…