വിരഹം

അകലെയാണെന്നാലുമൊരുനോക്ക് നിന്നെയീ
കിളിജാലക*ത്തിന്നകത്ത് കാണാന്‍
കൊതിയാണ് വേഗമാ പരിദേവനത്തിന്‍റെ
മധുരമാമുടയാത്ത കെട്ടഴിക്കൂ

ഏതോ കിനാക്കള്‍ നിറയുന്ന നിദ്രയില്‍
ഏതോ വിഷാദത്തിന്‍ വേളകളില്‍
നീ മാത്രമെന്നിലെ എന്നെയറിയുന്നു
പൊന്നിളം തെന്നലായെത്തിടുന്നു

വെറുതെയിരുന്നു ഞാനെവിടേയ്ക്കോ പോകുന്ന
ശലഭങ്ങളെ നോക്കിയാസ്വദിക്കാം
പ്രണയ നിലാവൊളി തൂകുന്ന നിന്നുടെ
വിരഹാര്‍ദ്ര വേദന പങ്കു വെക്കാം

എന്തിനോ വേണ്ടി തിരയുന്ന നിന്നിലെ
കണ്മഷിപ്പൂവില്‍ ഞാനുമ്മ നല്‍കാം
ഏറെ നാളായിട്ടുമെന്തേ വരാത്തു‌ നീ
എന്നാണ് കാണുക വീണ്ടുമിനി?
------
*കിളിജാലകം - കമ്പ്യൂട്ടര്‍

----

ആശയ ദാരിദ്ര്യവും സമയപരിമിതികളും കാരണം രണ്ടു വര്‍ഷം മുന്‍പ് മഴത്തുള്ളിക്കിലുക്കത്തില്‍ ഇട്ട ഒരു കവിത (?) ഇവിടെ പകര്‍ത്തി എഴുതുന്നു.....

Comments

 1. കുറേ നാളുകള്‍ക്ക് ശേഷമാണല്ലോ മാഷേ വരവ്...

  ReplyDelete
 2. വിരഹം തന്നയല്ലേ നല്ല വികാരം!വിരഹത്തിനു ശേഷമുള്ള കണ്ടുമുട്ടലിലാണു സുഖ്ം!

  ReplyDelete
 3. Sree: ബ്ലോഗ്‌ എഴുത്ത് ബോര്‍ അടിച്ച് തുടങ്ങി :-(
  എല്ലാവര്‍ക്കും നന്ദി

  ReplyDelete
 4. രണ്ട് വര്‍ഷമായി ഇതു തുടങ്ങിയിട്ട് അല്ലേ? അതോ നിറുത്തിയിട്ടോ?

  എന്തായാലും മറക്കാനാവുന്നില്ലെന്നു മനസ്സിലായി.

  ഇനി വിപ്രലംഭ ശൃഗാരമായിക്കൊട്ടെ!!!

  കൊള്ളാം.
  :)

  ReplyDelete
 5. ഏറെ നാളായിട്ടുമെന്തേ വരാത്തു‌ നീ
  എന്നാണ് കാണുക വീണ്ടുമിനി?

  ReplyDelete
 6. ആശംസകള്‍..ഹ്ഹ്..അല്ലാതെന്ത് പറയാന്‍..!!

  വിരഹത്തീയില്‍ ..തന്നേ..!!

  ReplyDelete
 7. ഏതോ കിനാക്കള്‍ നിറയുന്ന നിദ്രയില്‍
  ഏതോ വിഷാദത്തിന്‍ വേളകളില്‍
  നീ മാത്രമെന്നിലെ എന്നെയറിയുന്നു
  പൊന്നിളം തെന്നലായെത്തിടുന്നു...

  ഉഗ്രൻ വരികൾ കേട്ടൊ ഭായ്

  ReplyDelete

Post a Comment

പലവട്ടം പോസ്റ്റ് ചെയ്തു ഞാന്‍
ബ്ലോഗറിന്‍ ഔദാര്യത്താല്‍
ഒരു വാക്കും മിണ്ടാതെ നീ
പോയില്ലേ........:-)

Popular posts from this blog

പുഴ പറയാതിരിക്കുന്നത്.....

ഒരു പ്രവാസിയുടെ നിരീക്ഷണങ്ങള്‍

ആദ്യ ഹാഫ് മാരത്തൺ- My first half marathon experience