നാലു ദശകങ്ങളുടെ വിഴുപ്പുകള്‍

ഒന്ന്
എണ്ണതീര്‍ന്നെരിഞ്ഞടങ്ങിയ
വിളക്കിന്‍ തിരിതന്‍
ശവംനാറി ഗന്ധം
നനഞ്ഞ വിറകിനാ-
ലാഹാരം ദഹിപ്പിക്കുവാനൊ-
ടുക്കത്തെ പ്രയത്നം
പുകയിലൊടുങ്ങിയ
സ്ത്രീത്വത്തിന്‍
നിലയ്ക്കാത്ത കണ്ണീര്‍.

രണ്ട്
കടപ്പാട് വേണ്ട,
നിനക്കീ പിറന്ന
മണ്ണിന്‍ ചൂട് മാത്രം
പിണങ്ങിയ ലോകത്തിന്‍
നിലയ്ക്കാത്ത ജാര-
പ്പുലമ്പലുകള്‍ക്കെന്തര്‍ത്ഥം?
സ്വാദേറെയാണ്, സഖേ
നിന്‍ വിയര്‍പ്പിന്‍
ചെറുകണങ്ങള്‍ക്കന്ന്,
സ്നേഹത്തിന്‍ മാസം-
തികയാത്ത ഗര്‍ഭം.

മൂന്ന്
വിലക്കപ്പെട്ടതെല്ലാം
ചൂണ്ടയില്‍ കുരുക്കി
പിടിച്ചെടുക്കുവാനുള്ള തന്ത്രം
വിഴുപ്പലക്കി, പിഴിഞ്ഞ്
കുടഞ്ഞെടുത്തപ്പോള്‍
ശിഷ്ടമായ ദുര്‍ഗന്ധം
വെറുക്കണോ, നിന്നെയെന്‍
സുഹൃത്തേ, തെല്ലു
നന്നായ്‌ കരയട്ടെ ഞാന്‍‍.

നാല്
വ്രണിത മോഹങ്ങള്‍ക്കാശ്വാസ-
മായിളം കാറ്റുമായരികി-
ലെത്തിയ വനദേവത
" സ്വപ്നങ്ങള്‍ കാണുക,
അവ നടപ്പാക്കു നീ
പിന്നെ, നഷ്ടസ്വപ്നങ്ങള്‍
താനേ മറന്നു പോം"

Comments

 1. ഒരു ചുമ്മാ പോസ്റ്റ് :-)

  ReplyDelete
 2. സ്വപ്നങ്ങള്‍ കാണുക,
  അത് നടപ്പാക്കു നീ

  ജന്മ ദിന ആശംസകള്‍ ,

  നാല്‍പ്പത്‌ വര്‍ഷം
  നല്ല ഒരു സമയം സന്തോഷമായി കഴിഞ്ഞു.

  ഇനി ആവിശ്യമില്ലാത്ത കാര്യങ്ങള്‍ ചിന്തിച്ചു ഈ കഷണ്ടി വീണ്ടും തെളിയാതെ ജീവിക്കുക .
  ബാക്കി എല്ലാം താനെ നടന്നോളും

  ReplyDelete
 3. ഹെന്‍റമ്മച്ചി.. ഇങ്ങേര്‍ക്കു നാല്‍പതു വയസ്സായോ? ആ കഷണ്ടി കണ്ടു ഞാനൊന്നു സമധാനിച്ചതാരുന്നു.. ;)

  ആശംസകള്‍!

  ReplyDelete
 4. സ്വപ്നങ്ങള്‍ സ്വപ്നങ്ങളായി ഇരിക്കട്ടെ...

  ReplyDelete
 5. " സ്വപ്നങ്ങള്‍ കാണുക,
  അത് നടപ്പാക്കു നീ
  പിന്നെ, നഷ്ടസ്വപ്നങ്ങള്‍
  താനേ മറന്നു പോം"

  അതങ്ങനെ മറക്കാന്‍ പറ്റുമോ കുറുപ്പേ?

  എന്തായാലും വരികള്‍ കൊള്ളാം.

  ReplyDelete
 6. “വെറുക്കണോ നിന്നെയെന്‍
  സുഹൃത്തേ, തെല്ലു
  നന്നായ്‌ കരയട്ടെ ഞാന്‍‍”

  ഈ വരികള്‍ കൂടുതലിഷ്ടപ്പെട്ടു...

  നാല്പതാം ജന്മദിനത്തിന് എല്ലാ വിധ ആശംസകളും നേരുന്നു.
  :)

  ReplyDelete
 7. നല്ല വരികള്‍ ആനന്ദ്,
  ജന്‍മദിനാശംസകള്‍ !

  ReplyDelete
 8. നാല്‍പ്പതു വര്‍ഷാ‍യിയല്ലെ?? പിറന്നാളാശംസകള്‍..:)

  ReplyDelete
 9. നാലപതു വയസ്സായില്ലെ അപ്പോ ചേട്ടാ ആശംസകള്‍

  ReplyDelete
 10. നല്ല വരികള്‍ ട്ടാ..അപ്പോള്‍ നഷ്ടസ്വപ്നങ്ങളുടെ കണക്കുപുസ്തകം അടച്ചു വച്ചു ,പുതിയ സ്വപ്നങ്ങള്‍ കണ്ടു അതു പൂത്തീകരിക്കാനായി പ്രയത്നിക്കുക...ഹൃദയം നിറഞ്ഞ ഒരായിരം പിറന്നാളാശംസകള്‍..:-)

  ReplyDelete
 11. പിറന്നാള്‍ പോസ്റ്റാണോ? എങ്കില്‍ നാലു ദശകങ്ങള്‍ നാലു ഖണ്ഡങ്ങളാക്കാമായിരുന്നു...

  " സ്വപ്നങ്ങള്‍ കാണുക,
  അവ നടപ്പാക്കു നീ
  പിന്നെ, നഷ്ടസ്വപ്നങ്ങള്‍
  താനേ മറന്നു പോം"

  Yes... അദെന്നെ... :-)

  പിറന്നാളാശംസകള്‍!

  ReplyDelete
 12. ചുമ്മാ ഒരു പോസ്റ്റല്ലാട്ടോ ഇത്. നന്നായിട്ടുണ്ട്. ബ്ലോഗിന്റെ ടെമ്പ്ലേറ്റ് ഒന്നു മാറ്റിക്കൂടെ ?

  ReplyDelete
 13. നന്ദി സുഹൃത്തുക്കളെ.

  പപ്പൂസ്, ഞാനും ഓര്‍ത്തിരുന്നു. എഴുതിയതൊന്നും ശരിയായില്ല. പിന്നെ സമയം കിട്ടിയില്ല.ഇപ്പോള്‍ നാല് ഖണ്ഡങ്ങള്‍ ആക്കി.

  ReplyDelete
 14. കൊള്ളാം. ഒരോ ദിനവും ഒരോ അനുഭവമായവന്റെ പിറന്നാള്‍ ആശംസകള്‍.

  ReplyDelete
 15. പോസ്റ്റിന്റെ പേരു കണ്ടപ്പോള്‍ വിചാരിച്ചു ശ്രീവല്ലഭന്‍ ഇവിടെ online laundry തുടങ്ങീന്ന്‌. വായിച്ചപ്പോഴല്ലേ മനസ്സിലായത്‌ കഴിഞ്ഞ നാല്‍പ്പതു കൊല്ലത്തെ കണക്കെടുപ്പാണിവിടെ നടക്കുന്നതെന്ന്‌... ഇനീം ഒരു നാല്‍പ്പതു കൊല്ലോം കൂടി ഇങ്ങനങ്ങു പോട്ടേന്ന്‌ ആശംസിക്കുന്നു (കൊല്ലം വേണമെങ്കില്‍ കൂട്ടിത്തരുന്നതാണ്‌...)

  ReplyDelete
 16. ചുമ്മാതെ പോസ്റ്റിയതാണേലും അത്ര ചുമ്മാതല്ലാത്ത ഒരു പോസ്റ്റ്. പിന്നെ പിറന്നാളല്ലേ...ഒരു വിഷസുണ്ട്....മെനി മെനി പോസ്റ്റുകള്‍ ഇനിയുമെഴുതാനായി...

  ReplyDelete
 17. നാല്പതൊക്കെയും ചുമ്മാതുള്ളതാണോ..? അല്ലാ..ണ്ടു്.:)
  ജന്മദിനാശംസകള്‍.:)

  ReplyDelete
 18. വരികള്‍ മനോഹരം.
  കടപ്പാട് വേണ്ട,
  നിനക്കീ പിറന്ന
  മണ്ണിന്‍ ചൂട് മാത്രം..
  അപ്പൊ ജന്മദിനാശംസകളോടെ..

  ReplyDelete
 19. നാലു ദശകങ്ങളിലെ വിഴുപ്പു വെറുതെ അലക്കിയതല്ലല്ലോ ഇത്.നന്നായി അലക്കി തേച്ച് വടി പോലെ ആക്കി വച്ചതല്ലെ.

  പിറന്നാളാണെങ്കിലും അല്ലെങ്കിലും ആശംസകളും ആയുരാരോഗ്യവും.

  ReplyDelete
 20. സ്വപ്നങ്ങള്‍ കാണാമെന്നുറപ്പുണ്ടെങ്കില്‍പ്പിന്നെന്തു?

  ReplyDelete
 21. വല്ലഭേട്ടാ,

  ഈ ചുമ്മാ പോസ്റ്റ്‌ വളരെ നന്നായിരിക്കുന്നു.

  വിഷു ആശംസകളോടെ...

  ReplyDelete
 22. കാപ്പിലാന്‍, പാമരന്‍ : ആഹാ. നാല് പത്തല്ലേ ആയുള്ളൂ. കഷണ്ടീന്റ്റെ കാര്യം മിണ്ടരുത്. അങ്ങിനെ ഒരു കവിത എഴുതീന്നു വച്ച് 'കഷ' വരെ മാത്രമെ ആയുള്ളൂ. ഇനിയും വളരെ അധികം മുടി ഉണ്ട്.

  പ്രിയ: പ്രിയ പറഞ്ഞാല്‍ അപ്പീലില്ല.

  വാല്‍മീകി:
  അതങ്ങനെ മറക്കാന്‍ പറ്റില്ല ആദിമുനീ. ബുദ്ധിമുട്ടാണ്. എന്നാലും ഒരു കവിതയല്ലേന്ന് വിശാരിച്ച് അങ്ങ് ക്ഷമിച്ചേക്ക്.

  ശ്രീ, ഗോപന്‍, അനൂപ്‌: നന്ദി. സന്തോഷം.

  യാരിദ്‌: യാരിദ്‌? അതെ. നന്ദി. സന്തോഷം.

  Rare Rose : അതൊക്കെ എന്നെ അടച്ചു വച്ചു. ഇടയ്ക്കിടെ തുറക്കുന്നത് നല്ലതാ. നന്ദി. സന്തോഷം

  പപ്പൂസ്: അതെ. ഒരു ഖണ്ഡം കൂടി എഴുതി. പ്രചോദനത്തിന് വളരെ നന്ദി.

  നന്ദന: കുറെ എഴുതി. എല്ലാം തിരുത്തി. നന്ദി. മടിയാണ്- ടെമ്പ്ലേറ്റ് മാറാനും. നോക്കട്ടെ.

  പുനര്‍ജ്ജനി: പോസ്റ്റ് കണ്ടു. വരുന്നുണ്ട്. എന്റെ വക ഒരു സല്യൂട്ട്.

  കൊച്ചുത്രേസ്യ: ശരിക്കും ഒരു വിഴുപ്പലക്കിന്‍റെ ആവശ്യം തോന്നി. നാല്‍പ്പതു വേണ്ട. ഒരു മുപ്പതു കൊണ്ടു തൃപ്തിപ്പെട്ടോളാം. :-)

  ഗുരുജി: വളരെ നന്ദി ഗുരുജീ.

  വേണു: അല്ലല്ല. വലിയ ഒരു മൈല്‍ക്കുറ്റി തന്നെ. പിള്ളേര്‍ക്കൊന്നും അത് മനസ്സിലാവില്ല. നന്ദി.

  കുട്ടന്‍മേനൊന്‍, കുറുമാന്‍: നന്ദി. അതെ. കുറച്ചു നാളായ്‌ എന്തെങ്കിലും പോസ്റ്റ് ചെയ്യണം എന്ന് നോക്കി വച്ചതാണ്.

  ഭൂമിപുത്രി: തീര്‍ച്ചയായും. അത് തന്നെ. പോനാല്‍ പോഹട്ടും.

  പോങ്ങുമ്മൂടന്‍: നന്ദി. പോസ്റ്റ് ഒന്നും കാണാറില്ല. എന്തേ? ആദ്യത്തെ ചൂടേ ഉള്ളു? വീണ്ടും എഴുതുക.

  ReplyDelete
 23. നാലാം കവിത ഏറെ ഇഷ്ടമായി,ശ്രീവല്ലഭാ.

  ReplyDelete

Post a Comment

പലവട്ടം പോസ്റ്റ് ചെയ്തു ഞാന്‍
ബ്ലോഗറിന്‍ ഔദാര്യത്താല്‍
ഒരു വാക്കും മിണ്ടാതെ നീ
പോയില്ലേ........:-)

Popular posts from this blog

ഒരു പ്രവാസിയുടെ നിരീക്ഷണങ്ങള്‍

പുഴ പറയാതിരിക്കുന്നത്.....

ബ്ലോഗ് പൂട്ടിയിടുന്നു