തളര്‍ച്ച രോഗം ബാധിച്ച മുടികള്‍

തഴച്ചു വളര്‍ന്ന മുടികള്‍ക്ക്
തളര്‍ച്ച രോഗം.
അദ്ധ്വാനിക്കുന്ന ദേഹത്തിന്‍റെ,
ചിന്തിക്കുന്ന തലയുടെ,
അലങ്കാരമായിരുന്ന
മുടികള്‍ക്ക്
തളര്‍ച്ച രോഗം.

എന്‍റെ തലയെ
മറ്റു തലകളില്‍ നിന്നും
ഏറെ വ്യത്യസ്ഥമാക്കിയ,
ചിന്തയെ വെയിലില്‍
നിന്നും കാത്ത,
മുടികള്‍ക്ക്
തളര്‍ച്ച രോഗം.

നീണ്ട് വളര്‍ന്നു വലുതായ്‌
തലയില്‍ നിന്നകലുമ്പോഴും
തലയോട് ചേര്‍ന്നിരിക്കാന്‍
വെമ്പിയിരുന്ന
മുടികള്‍ക്ക്
തളര്‍ച്ച രോഗം.

മേദസ്സ് വച്ച്,
ദേഹം വലുതായപ്പോള്‍
തലയുടെ ജീവശാസ്ത്രങ്ങള്‍ക്കും
ചിന്തയുടെ തത്വശാസ്ത്രങ്ങള്‍ക്കും
മുടിയുടെ സിദ്ധാന്തങ്ങള്‍ക്കും
ഒടുക്കത്തെ വെല്ലുവിളിയുമായ്
ചൊറിയുന്ന താരനെത്തി.
പതുക്കെ പരന്ന്,
പുറംതോല് വെളുപ്പിച്ച്,
മുടികള്‍ ഒരോന്നായ്
താരന്‍ വിഴുങ്ങി.
ദേഹത്തിന്റെ ബലത്തില്‍
കുറെ മുടികള്‍
താരനെ തുരത്തി.
(ചിന്ത ശോഷിച്ചിരുന്നു) ‌

വാര്‍ദ്ധക്യമടുത്തപ്പോള്‍
മുടിയുടെ നിറം മാറി,
കറുപ്പില്‍ നിന്നും
ചാരത്തിലേയ്ക്കും
പിന്നെ വെളുപ്പിലേയ്ക്കും
ക്ഷീണം വിളിച്ചോതി
തളര്‍ച്ച രോഗം
പാരമ്യത്തിലെത്തി.

മുടികള്‍ അനശ്വരമാണെന്ന്
ചിന്തകള്‍ ഉദ്ബോധിപ്പിച്ചെങ്കിലും,
കണ്ണാടിയില്‍ കണ്ട
പ്രതിബിംബം
മുടിയോടുള്ള
വിശ്വാസം കുറച്ചു.

ഇതെഴുതുമ്പോഴും,
ബൂര്‍ഷ്വാ പത്രത്തിന്‍റെ
പ്രത്യേക ലേഖകന്‍
തളര്‍ന്ന മുടിയുടെ
പല കോണുകളില്‍ നിന്നുള്ള
ചിത്രങ്ങള്‍
ക്യാമറയില്‍ പകര്‍ത്തുകയാണ്.

Comments

 1. ഇതെഴുതുമ്പോഴും
  ബൂര്‍ഷ്വാ പത്രത്തിന്‍റെ
  പ്രത്യേക ലേഖകന്‍
  തളര്‍ന്ന മുടിയുടെ
  പല കോണുകളില്‍ നിന്നുള്ള
  ചിത്രങ്ങള്‍
  ക്യാമറയില്‍ പകര്‍ത്തുകയാണ്
  .......

  ReplyDelete
 2. കണ്ണാടിയില്‍ കണ്ട
  പ്രതിബിംബം
  മുടിയോടുള്ള
  വിശ്വാസം കുറച്ചു.

  ReplyDelete
 3. ഏതാണ്ടീ പാതയിലാണു ഞാനും.. :)

  ReplyDelete
 4. തഴച്ചു വളര്‍ന്ന മുടികള്‍ക്ക്
  തളര്‍ച്ച രോഗം.

  കൊള്ളാം മാഷേ,ഇത് എന്നെ കുറിച്ചു എഴുതിയതാണോ.അമേരിക്കയില്‍ വന്നതിനുശേഷം ഉള്ള മുടി മുക്കാലും പോയി.പിന്നെ തല വെളുത്തു തുടങ്ങി .ഇപ്പൊ ദ്രവിച്ച കുറെ ചിന്തകള്‍ തലയില്‍ ചാരനിറം ചാര്‍ത്തി.കാലം എത്ര പെടന്നാണ് കടന്നു പോകുന്നത്.

  ReplyDelete
 5. ഒടുവില്‍ 'മുടി'ഞ്ഞ രാഷ്ട്രീയത്തിലേയ്ക്കാണോ ഒരു കോണിച്ചുനോട്ടം!
  ഉണ്ടായിരിക്കും
  (ഓഫ്)
  വല്ലാതെ ചിന്തിച്ചാല്‍ മുടി മുടിഞ്ഞുപോകുമെന്നതില്‍ വല്ല സത്യമുണ്ടോ?
  :)

  ReplyDelete
 6. ഇനി തല വെയിലുകൊള്ളുമല്ലോ..

  കൊള്ളാം.

  -സുല്‍

  ReplyDelete
 7. തളര്‍ന്ന മുടിയുടെ
  പല കോണുകളില്‍ നിന്നുള്ള
  ചിത്രങ്ങള്‍
  ക്യാമറയില്‍ പകര്‍ത്തുകയാണ്
  .......


  ഹോ, അതിലുമൊരു റ്റെക്നികല്‍ ടച്ച്!

  നമിച്ചു , സംസ്കൃതത്തില്‍

  ReplyDelete
 8. കുറുപ്പേ, കവിതയാണോ?

  ReplyDelete
 9. തളര്‍ച്ച ബാധിച്ച മുടിക്കും
  ഇല്ലേ ഒരു സൌന്ദര്യം ?
  സത്യം സൂക്ഷിക്കുന്ന
  വെളുത്ത മനസ്സു പോലെ,
  അനുഭവങ്ങള്‍ പഠിപ്പിച്ച ജീവിത പാഠം പോലെ,
  വെളുത്ത മുടിക്കും അഴകുണ്ട്,and
  it has its grace.

  മാഷിനു വാര്‍ദ്ധക്യത്തിലേക്ക് സ്വാഗതം!

  ഓ ടോ : കാപ്പില്‍സേ, ഒരു ക്ലബ്ബ് തുടങ്ങ്‌, ഞാനും ചേരാം

  ReplyDelete
 10. മാഷെ... മനസ്സിനു വാര്‍ദ്ധക്യം വരാതെ നോക്കിയാല്‍ മതിയല്ലോ.
  :)

  ReplyDelete
 11. പാമരന്‍, നന്ദി. :-) തിരിഞ്ഞു നോട്ടം എപ്പോഴും നല്ലതാണ്.

  ജ്യോനവന്‍: 'മുടി'ഞ്ഞ രാഷ്ട്രീയത്തിലേക്ക് ഒരു കോണിച്ചുനോട്ടം. അതാണുദ്ദേശിച്ചത്. കുറച്ചു പേര്‍ക്ക് മനസ്സിലായല്ലോ :-) മുടി ഒരിക്കലും മുടിയില്ല എന്നാണ് തോന്നുന്നത്.

  കാപ്പിലാന്‍: അല്ല. താങ്കളുടെ മുടിയെ ആണ് ഉദ്ദേശിച്ചത്!

  ഗോപന്‍: നന്ദി, ക്ലബ്ബില്‍ മേംബെര്ഷിപ് എടുക്കാന്‍ ഇനി ഒരു പത്തു ദിവസം കൂടിയെ ഉള്ളു. :-)

  സുല്‍ :നന്ദി. അതെ, ഇനി തല വെയിലുകൊള്ളുമല്ലോ..

  പ്രിയ: റ്റെക്നികല്‍ ടച്ച് ഉണ്ടെങ്കില്‍ അതൊരു കവിത ആകുമെന്ന് ആരോ പറഞ്ഞതു കേട്ടു :-) . എന്റെ വഹേം ഒരു നമോവാകം!

  വാല്‍മീകി: ഹാ ഹാ, ഇന്നാളും ആരോ ചോദിച്ചിരുന്നു, ഇതേ ചോദ്യം. ഇതു കവിതയാണെന്നു വിചാരിച്ചു വായിച്ചാല്‍ കവിതയാകും; അല്ല വേണ്ട ഒരു കതയാനെന്നു വിചാരിച്ചാല്‍ കഥയും! two- in one :-)

  ശ്രീ: അതെ ശ്രീ. മനസ്സിപ്പഴും ചെറുപ്പം തന്നെ!

  ReplyDelete
 12. ഇപ്പറഞ്ഞ പ്രശ്നങ്ങളൊക്കെ എന്റെ മുടിയിലും കാണാന്‍ തുടങ്ങിയിരിക്കുന്നു. അതോണ്ട് രണ്ടാഴ്ച്ചക്കകം മുടി മുറിച്ചുകളയാന്‍ മാനസികമായി തയാറെടുത്തുകൊണ്ടിരിക്കുകയാണ് ഈയുള്ളവന്‍.

  ReplyDelete
 13. ചിന്ത കാടു കയറുന്നതിന്നാലാണു്.
  ചിന്ത കുടിയേറുമ്പോള്‍ അവിടെ അതു വരെ ഉണ്ടായിരുന്നവരെ കുടി ഒഴിപ്പിക്കുന്നതാകാം. നമുക്കങ്ങനെ ഒക്കെ ആശ്വസിക്കാം. നമുക്കു് ചിന്ത കളയാനൊക്കില്ലല്ലോ. ഹഹാ...നമുക്കു്.:)

  ReplyDelete
 14. ഇതിനൊക്കെ ബെസ്റ്റ് സൊലൂഷന്‍ ഗള്‍ഫ് ഗേറ്റ് ഹെയര്‍ ഫിക്സിംഗ്..;)

  ReplyDelete
 15. എന്റെ കാപ്പിത്സേ എവിടെചന്നാലും ഉണ്ടല്ലൊ ആവൊ...

  ചിന്തകാടുകയറുകയാണൊ വല്ലഭന്‍ മാഷെ..?

  ReplyDelete

Post a Comment

പലവട്ടം പോസ്റ്റ് ചെയ്തു ഞാന്‍
ബ്ലോഗറിന്‍ ഔദാര്യത്താല്‍
ഒരു വാക്കും മിണ്ടാതെ നീ
പോയില്ലേ........:-)

Popular posts from this blog

ഒരു പ്രവാസിയുടെ നിരീക്ഷണങ്ങള്‍

പുഴ പറയാതിരിക്കുന്നത്.....

ബ്ലോഗ് പൂട്ടിയിടുന്നു