സോണഗാച്ചിയിലെ ദൈവവും മനുഷ്യരും

സോണഗാച്ചിയിലെ കാളിക്ക്
ചിരിക്കാന്‍ ഭയമാണ്
ചിരിക്കുമ്പോള്‍
ദംഷ്ട്രങ്ങള്‍ പുറത്തു ചാടും
ദംഷ്ട്രങ്ങളില്‍ പറ്റിപ്പിടിച്ച
പുകയിലക്കറ അറപ്പുണ്ടാക്കും

സോണഗാച്ചിയിലെ പെണ്ണുങ്ങള്‍ക്ക്‌
കരയാന്‍ ഭയമാണ്
കരയുമ്പോള്‍
തലേന്നത്തെ കാമുകന്‍മാരുടെ രേതസ്സിന്റെ
മനം മടുപ്പിക്കുന്ന ഗന്ധം
മൂക്കിലേക്ക് അടിച്ചു കയറും

സോണഗാച്ചിയിലെ കുഞ്ഞുങ്ങള്‍ക്ക്‌
കളിക്കാന്‍ ഭയമാണ്
കളിക്കുമ്പോള്‍
കടുംകെട്ടിട്ട റബറുറകള്‍
കുഞ്ഞു കാലുകളില്‍ കുടുങ്ങും
നാളത്തെ വാഗ്ദാനങ്ങളാകേണ്ടവര്‍
മാറത്തലച്ച് ചത്തു മലക്കും

സോണഗാച്ചിയിലെ ആണുങ്ങള്‍ക്ക്
സത്യം പറയാന്‍ ഭയമാണ്
സത്യം പറയുമ്പോള്‍
ഭാര്യമാരുടെ നീണ്ട മുടി
കഴുത്തില്‍ കുരുങ്ങി
ആത്മഹത്യ ചെയ്യിക്കും

Comments

 1. സോനഗാച്ചിയിലെ ആണുങ്ങള്‍ക്ക്
  സത്യം പറയാന്‍ പേടിയാണ്
  സത്യം പറയുമ്പോള്‍
  ഭാര്യമാരുടെ നീണ്ട മുടി
  കഴുത്തില്‍ കുടുങ്ങി
  ആത്മഹത്യ ചെയ്യിക്കും


  സോനഗാച്ചി, കല്‍ക്കട്ട- ആയിരക്കണക്കിന്‌ ലൈംഗിക തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന redlight ജില്ല. കാളി അവരുടെ ഇഷ്ട ദേവത

  ReplyDelete
 2. സോനാച്ചിയിലെ പെണ്ണുങ്ങള്‍ എന്നാലും സുന്ദിരിമാരാണു വല്ലഭാ

  ReplyDelete
 3. കല്‍ക്കട്ട മാത്രം പോരാ.ചുവന്ന തെരുവ് ( മുംബയിലെ ) പിന്നെ നമ്മുടെ കൊച്ചു കേരളത്തില്‍ നടക്കുന്നത് ..എന്‍റെ മാഷ്‌ വിട്ടുപോകുന്നു.

  ReplyDelete
 4. കവിത നന്നായി.. പക്ഷേ.. കുറേ ദൂരേ നിന്നു നോക്കുന്ന പോലെ..

  ReplyDelete
 5. എല്ലായിടത്തും ഇത്തരത്തിലുള്ള തെരുവുകലുണ്ടല്ലേ മാഷേ...?

  നല്ല കവിത.

  ReplyDelete
 6. കഷ്ടരാത്രികള്‍, കാളച്ചോര കേഴുമീയോട-
  വക്കില്‍ വെച്ചുപോം നഷ്ടനിദ്രകള്‍, മുതുകെല്ലു-
  പൊട്ടിയ നിരത്തിന്റെ മൂര്‍ച്ഛകള്‍, അത്താഴത്തില്‍
  കുഷ്ഠരോഗത്തിന്‍ കുപ്പിച്ചില്ലുകള്‍, ശിഖണ്ഡിയെ
  പെറ്റപേക്കിനാവിന്റെ ഈറ്റുനോവാറും മുന്‍പേ
  പ്രജ്ഞയില്‍ കാമര്‍ത്തന്റെ വീര്‍പ്പുകള്‍, വിഴുപ്പുകള്‍

  പട്ടി നക്കിയ പിണ്ഡം പോലെ പാഴാകുന്ന ജീവിതത്തെക്കുറിച്ചു വായിച്ചപ്പോള്‍ ചുള്ളിക്കാടിന്റെ വരികള്‍ ഓര്‍ത്തുപോയി...നല്ല പോസ്റ്റ്..

  ReplyDelete
 7. കവിത നന്നായി.

  ReplyDelete
 8. കൊള്ളാം മാഷേ ഈ കവിത.

  സോണഗാച്ചിയിലെ ജീവിതം ഈ വരികളിലൂടെ വരച്ചുകാട്ടിയിരിക്കുന്നു.

  ReplyDelete
 9. നന്നായിട്ടുണ്ട്..

  ReplyDelete
 10. രാത്രിയോടിഷ്ടം എന്നിട്ടും കറുപ്പിനെ ഭയക്കുന്നു അതെന്താ അങ്ങനെ ഒരു നിഗമനം പലര്‍ക്കും ഇതും അതുപോലെ ഒരു നിഗമനത്തിന്റെ പാഥയിലാണോ..?
  നന്നായിട്ടുണ്ട് മാഷെ..

  ReplyDelete
 11. നല്ല നിരീക്ഷണങ്ങള്‍ ,
  നല്ല കവിത

  ReplyDelete
 12. കവിത കൊള്ളാം.

  ReplyDelete
 13. കവിത നന്നായിരിക്കുന്നു മാഷേ.......

  രണ്ടു വര്‍ഷം മുന്‍പ് ഒരു മത്സരപരീക്ഷയില്‍ പങ്കെടുക്കാന്‍ വേണ്ടി കൊല്‍ക്കത്തക്കു പോയിരുന്നു, അവിടെവച്ച് ഒരു കൂട്ടുകാരനെ കിട്ടി,അവന്റെ കൂടെ സോനാഗച്ചിയിലൂടെ സഞ്ചരിച്ചതോര്‍മ്മ വന്നു.....

  ReplyDelete
 14. വല്ലഭ് ജി,
  ശക്തമായ പ്രമേയം, അതിനൊത്ത വരികളും.
  ഈ കവിത വായിച്ചപ്പോള്‍, ബോണ്‍ ഇന്‍ടു ബ്രോത്തല്‍സ് എന്ന ഡോക്യുമെന്ടറി ഫിലിം ഓര്‍മ്മവന്നു..

  ReplyDelete
 15. ശ്രീവല്ലഭാ, പറയാനുള്ള സത്യങ്ങള്‍ വ്യക്തമായി പറഞ്ഞിരിക്കുന്നു

  ReplyDelete
 16. തിക്തമായ അനുഭവങ്ങളുടെ തിരകള്‍ മനുഷ്യനെ നിര്‍വ്വികാരതയുടെ തീരങ്ങളില്‍ എത്തിക്കും. അവിടെ വികാരം എന്നോന്നുണ്ടെങ്കില്‍ അതു് ഭയം മാത്രം. സോണഗാച്ചി ഏറിയും കുറഞ്ഞും എവിടെയുമുണ്ടു്. അവരെ ഓര്‍മ്മിച്ചതു് നന്നായി.

  ReplyDelete
 17. പ്രമേയം കൊള്ളാം. വരികള്‍ ഒത്തുവരാത്തപോലെ തോന്നി.

  ReplyDelete
 18. അനൂപ്‌: ആയിരിക്കണം, അതെ. പക്ഷെ അവര്‍ അവിടെ ജീവിക്കുന്ന സാഹചര്യങ്ങള്‍ ആണ് ഞാന്‍ ഇതിലൂടെ വരച്ചു കാട്ടാന്‍ ശ്രമിച്ചത്. നന്ദി.

  കാപ്പിലാന്‍: വിട്ടു പോയതല്ല, എല്ലാം കൂടി കൂട്ടിക്കുഴയ്ക്കണ്ന്ട എന്ന് തോന്നി.

  പാമരന്‍: ശരിയാണ് പാമരന്‍. അവര്‍ അനുഭവിക്കുന്നത് കാണുമ്പോള്‍ നമ്മള്‍ക്ക് എഴുത്തിലൂടെ അടുത്തു എന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ എഴുതിയാല്‍ അത് അഭിനയമാകും. അതിനാല്‍ മനപ്പൂര്‍വ്വം പുറത്തു നിന്നു നോക്കിക്കണ്ട ഒരാളിന്റെ രീതിയില്‍ എഴുതിയത്. നന്ദി.

  ശ്രീ: അതെ. നമ്മള്‍ കാണാറില്ലെന്നെ ഉള്ളു. നന്ദി.

  കൃഷ്‌ണ.തൃഷ്‌ണ, വടവോസ്കി, മഴത്തുള്ളി, മൂര്‍ത്തി, ദേവതീര്‍ത്ഥ, ഹരിത്, അപ്പു, കൃഷ്‌ : ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം. നന്ദി.

  സജി: നല്ല ചോദ്യം തന്നെ. നന്ദി.

  തോന്ന്യാസി: ഹും. ഓര്‍മ്മകള്‍ മരിക്കുമോ :-) . ഒഫീഷ്യല്‍ ആയി രണ്ടു പ്രാവശ്യം അവിടെ പോയിരുന്നു. രണ്ടു ഫുള്‍ days പല ബ്രോതലുകളും സന്ദര്‍ശിച്ചു (don't misunderstand :-)). അവിടുത്തെ കാഴ്ചകള്‍ മനസ്സ് മരവിപ്പിക്കും.

  ഗോപന്‍: ബോണ്‍ ഇന്‍ടു ബ്രോത്തല്‍സ് ഞാനും കണ്ടിരുന്നു.

  സി. കെ. ബാബു: സോണഗാച്ചി ഏറിയും കുറഞ്ഞും എവിടെയുമുണ്ടു്. അതെ. എവിടെയൊക്കെ പോയോ അവിടെയൊക്കെ കണ്ടിട്ടുന്ട്ട്. പക്ഷെ അവിടുത്തെ കാഴ്ചകള്‍ (കാമാത്തിപുരയിലെയും) മനസ്സ് മരവിപ്പിക്കും. പതിനായിരങ്ങള്‍ വില്‍ക്കപ്പെടുന്നു.

  കുട്ടന്‍മേനൊന്‍: നന്ദി. 'ഭയമാണ്' എന്നത് താങ്കളുടെ പേര്‍സണല്‍ കമന്റില്‍ നിന്നും കടം കൊണ്ടതാണ്. സമയം കിട്ടുമ്പോള്‍ ഒന്ന് കൂടി മിനുക്കാം.

  ReplyDelete
 19. മനസ്സിലെവിടെയോ നൊമ്പരമുണര്‍ത്തുന്ന ശക്തമായ വരികള്‍.......സോനാഗാച്ചിയെ കുറച്ചു വരികള്‍ കൊണ്ടു തന്നെ ശക്തമായി വരച്ചു കാണിക്കുന്നു.......ആശംസകള്‍...

  ReplyDelete
 20. നല്ല അക കാഴ്ച്ച
  നല്ല കവിത

  ReplyDelete

Post a Comment

പലവട്ടം പോസ്റ്റ് ചെയ്തു ഞാന്‍
ബ്ലോഗറിന്‍ ഔദാര്യത്താല്‍
ഒരു വാക്കും മിണ്ടാതെ നീ
പോയില്ലേ........:-)

Popular posts from this blog

ഒരു പ്രവാസിയുടെ നിരീക്ഷണങ്ങള്‍

പുഴ പറയാതിരിക്കുന്നത്.....

ബ്ലോഗ് പൂട്ടിയിടുന്നു