കണ്ണാ നീയെവിടെ?

അതീവ സുന്ദരി യമുനാ നദിയുടെ
കുലീന കാമുകനായൊരു നീ
എവിടേ, എവിടേ നീയെവിടേ?
കണ്ണാ, എവിടേ, എവിടേ നീ?

നീയാ പുഴയുടെ പുളിനങ്ങളിലായ്
നീയാ പുഴയുടെ ചരിതങ്ങളിലായ്
നീ, വെറുതേ നീന്തുകയല്ലേ?
വെറുതേ നീന്തുകയല്ലേ?

നിന്നുടെ സ്നേഹം, യമുനയെയറിയാന്‍
നിന്നുടെ പ്രേമം യമുനയിലലിയാന്‍
നിന്നുടെ താപസ ചിന്തയകറ്റാന്‍
എന്തേ, എന്തേ താമസം?

കണ്ണുകള്‍ കൊണ്ടാ മിഴിയിണകളിലെ
കാമുക ഹൃദയ പരാതികളറിയാന്‍
വെമ്പുന്നോ നിന്‍, മനസ്സിലെയോമല്‍
ചിന്തകള്‍ ദേവിയെയറിയിക്കാന്‍

നീയും യമുനയും ചേര്‍ന്നാല്‍ ഭൂവില്‍
വിടരും താമര മുകുളങ്ങള്‍
ആ മുകുളങ്ങളിലുണരും സ്നേഹം
കാണാന്‍ കൊതിയാമേവര്‍ക്കും

അതീവ സുന്ദരി യമുനാ നദിയുടെ
കുലീന കാമുകനായൊരു നീ
എവിടേ, എവിടേ നീയെവിടേ?
കണ്ണാ, എവിടേ, എവിടേ നീ?

Comments

 1. ഒരു ചെറിയ ലളിത ഗാനം പോലെ... ആരെങ്കിലും പാടൂ.......

  ReplyDelete
 2. ഒരു തേങ്ങ എന്‍റെ വക

  ReplyDelete
 3. നല്ല വരികള്‍. ആരെങ്കിലും ഈണമിട്ടു പാടൂ.

  ReplyDelete
 4. കെടന്നു് കൂവാതേടി കാളീ. ഞാനീ കുറുപ്പിന്റെ കണക്കൊന്നു് കൂട്ടിക്കൊടുത്തോട്ടെ!

  ReplyDelete
 5. വോ.. ഞാനിവിടെയൊക്കെത്തന്നെ ഒണ്ടാരുന്നു.. ആ പന്ന കാപ്പിലാന്‍ ആടിന്‍റെ ലിവറിട്ടു വാറ്റിയതാണെന്നും പറഞ്ഞ്‌ ഒരു ഒണക്ക വെള്ളം തന്നു. അതടിച്ചു മാന്യമായി വാളും വെച്ചു ലോ ലാ കാനേല്‌ ഒന്നു റെസ്റ്റെടുക്കുവാരുന്നു..

  അല്ല, എന്നെ തന്നെ അല്ലേ അണ്ണന്‍ ഉത്തേശിച്ചത്? അതോ ഇദയം നല്ലെണ്ണയെയോ?

  കൊള്ളാട്ടാ... പിന്നെ ഞാനിവുടുന്നൊന്ന്‌ പാടി നോക്കിയപ്പോഴേക്ക്‌ പെണ്ണുംപിള്ള രണ്ട്‌ നല്ല ഒന്നാം ക്ളാസ്‌ മീന്‍ ചട്ടി പൊട്ടിച്ച്‌. ഇനീപ്പ ചട്ടി പൊട്ടിയാ.. ചട്ടി ഞാന്‍ തന്നെ മേടിക്കണാല്ല.. ലതോണ്ട്‌ ഇനി പാടൂല്ല.. തലയില്‍ കിഡ്ണീള്ള ലാരേലും പാടട്ട്‌.. അപ്പ സുലാന്‍!

  ReplyDelete
 6. നല്ല വരികള്‍

  ReplyDelete
 7. പാടാനറിയില്ല
  പെട്ടെന്നൊരു വിപ്ലവഗാനത്തിന്റെ ഈണം ഫീല്‍ ചെയ്തു.
  അല്ല. അങ്ങനെയൊന്നു മൂളിപ്പാടുകയും ചെയ്തു!
  :)

  ReplyDelete
 8. No one sing...Sree vallabhan ithra Kashtappett ezhuthiyitt...vallabhaa aarenkilum ennenkilum padikkollum

  ReplyDelete
 9. ശ്രീവല്ലഭന്റെ ഗാനം ആദ്യമായാണ് വായിക്കുന്നത്.
  ഭാവനയില്‍ യമുനാ നദി അതീവസുന്ദരിയാണ്...
  എന്റെ മനസ്സിലും കാളിന്ദി അങ്ങനെ
  തന്നെയായിരുന്നു.....
  പക്ഷേ ഈയിടെ യമുനാനദി കാണാന്‍ ഭാഗ്യമുണ്ടായി. നമ്മുടെ മനസ്സിലെ ചിത്രമെന്ത്, യാഥാര്‍ത്ഥ്യമെന്ത്!
  ചില വരികളില്‍ അല്പം താള ഭംഗം വരുന്നുണ്ട്. അതൊന്നു ശ്രദ്ധിച്ചെങ്കില്‍...

  ReplyDelete
 10. കാപ്പിലാന്‍: തേങ്ങ സ്വീകരിച്ചിരിക്കുന്നു. നന്ദി.
  വാല്‍മീകി, ഗോപന്‍, ചന്തു, കുട്ടന്‍മേനൊന്‍, : ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം. നന്ദി.

  ബാബു: അതാപ്പ കഥ! കൂട്ടിക്കഴിഞ്ഞോ? :-)

  പാമരന്‍: നിന്നെയല്ല ഉദ്ദേശിച്ചേ, നിന്റെ പാചകത്തെ :-)

  ജ്യോനവന്‍: എനിക്കും ഇടക്കിടെ ആ പ്രശ്നം ഉണ്ട്. പണ്ടു മന്‍സൂര്‍ ഒരു കുട്ടികവിത എഴുതിയപ്പോള്‍ ഇതാ ഞാനും ചോദിച്ചേ, ഒരു വിപ്ലവ ഗാനം പോലേന്ന് :-)

  അരീക്കോടന്‍: അതന്ന്യ ഞാനും ചോദിക്കുന്നെ. അല്ലേല് ഞാനങ്ങു പാടും. :-)

  ReplyDelete
 11. ഗീത,

  മനസ്സില്‍ തികട്ടി വന്നത് നേരെ കമ്പ്യൂട്ടറിലേക്ക് പകര്‍ത്തി. ഒന്നും നോക്കാതെ പബ്ലിഷ് ഞെക്കി!
  ഇതിന്റെ തെറ്റും ശരിയും സംഗീതവും ഒന്നും അറിയില്ല! ഒരു പക്ഷെ മനസ്സില്‍ പന്റെന്ഗോ കേട്ടിട്ടുള്ള എന്തെങ്ങിലുമൊക്കെ തന്നെ ആയിരിക്കണം.
  നിങ്ങളെപ്പോലെ അറിവുള്ളവര്‍ തിരുത്തി തന്നാല്‍ വളരെ ഉപകാരം. എന്റെ മെയില് id anandkuruppodiyadi അറ്റ്‌ ജിമൈല്‍.കോം. ഗീതക്ക് അയച്ചു തരണമെന്ന് തോന്നിയിരുന്നു, പക്ഷെ id ഇല്ലാത്തതിനാല്‍ കഴിഞ്ഞില്ല.

  യമുനാ നദി ഇപ്പൊ കണ്ടാല്‍ അത് വഴി ആരും പോകില്ല! പക്ഷെ, ഭാഗീരഥി നദിയില്‍ (ഋഷികേശിനടുത്ത്) പണ്ട് ഒരാഴ്ച്ച ഒരു കയാക്കിംഗ് കോഴ്സിനു പോയി. എന്താ അതിന്റെ ഒരു ഭംഗി! ഇഷ്ടപ്പെട്ടു.

  ReplyDelete
 12. ഓ, മാഷേ, അതിസുന്ദരമായിരിക്കുന്നല്ലോ കവിത.

  ആദ്യാമായാണീ വഴി.

  അഭിനന്ദനങ്ങള്‍.

  ReplyDelete
 13. വരികളൊക്കെ ഒന്നു ചെത്തി മിനുക്കി, ഗാനം കുറച്ചു കൂടി മെച്ചപ്പെടുത്തി. തെറ്റുകള്‍ കാണിച്ചു തരികയും മെച്ചപ്പെടുത്താന്‍ സഹായിക്കുകയും ചെയ്ത ഗീതയ്ക്ക് വളരെ നന്ദി.

  ഇനിയും തെറ്റുനണ്ടെങ്കില്‍ മടിച്ചു നില്‍ക്കാതെ ധൈര്യമായ് ആര്‍ക്കും പറഞ്ഞുതരാം. :-)

  ReplyDelete
 14. ithu vellam adichittu paadiyathaanennu aarodum parayandaa...njaanum parayilla

  ReplyDelete
 15. ഷാപ്പ് മൊയലാളി, ആരോടും പറയല്ലേ :-)

  ReplyDelete
 16. ഒരു നല്ല ലളിതഗാനം പോലെ തന്നെ ഈണത്തില്‍ വായിയ്ക്കാന്‍ സാധിച്ചു, വല്ലഭന്‍ മാഷേ.
  :)

  (ഇപ്പോഴും കുറച്ചു ഈണം ശരിയാകാത്തതു പോലെ തോന്നുന്ന ഒന്നു രണ്ടു വരികള്‍ പറഞ്ഞോട്ടെ മാഷേ?

  “നീ, വെറുതേ നീന്തുകയല്ലേ?
  വെറുതേ നീന്തുകയല്ലേ?” എന്നതും
  “എന്തേ, എന്തേ താമസം?” എന്നതും മറ്റു വരികളുടെ ഈണത്തിനൊത്തു വരുന്നില്ല എന്നു തോന്നുന്നു)

  ReplyDelete

Post a Comment

പലവട്ടം പോസ്റ്റ് ചെയ്തു ഞാന്‍
ബ്ലോഗറിന്‍ ഔദാര്യത്താല്‍
ഒരു വാക്കും മിണ്ടാതെ നീ
പോയില്ലേ........:-)

Popular posts from this blog

ഒരു പ്രവാസിയുടെ നിരീക്ഷണങ്ങള്‍

പുഴ പറയാതിരിക്കുന്നത്.....

ബ്ലോഗ് പൂട്ടിയിടുന്നു