Posts

Showing posts from March, 2008

ചൈനയില്‍ പറ്റിയ അമളി- മൂന്ന്

Image
രണ്ടായിരത്തി അഞ്ച് മേയ് ആദ്യം ഓഫീസില്‍ ജോയിന്‍ ചെയ്തപ്പോള്‍ തന്നെ ബിസിനസ്സ് കാര്‍ഡ്‌ ശരിയക്കാനായ് സെക്രട്ടറി പാസ്പോര്‍ട്ട് നോക്കി എന്‍റെ പേരും അച്ഛന്റെ നീളമുള്ള പേരും കൂടി ചേര്‍ത്ത് എഴുതിയ ശേഷം എന്‍റെ ചൈനീസ് പേര് എന്താണെന്ന് ചോദിച്ചു. ചൈനീസ് പേര് എന്തിനാണെന്ന് എനിക്ക് ഒരു പിടിയും കിട്ടിയില്ല. ആദ്യമായ് ചൈനയില്‍ വരുന്നതാണെന്നും എനിക്ക് ഒരു പേരെയുള്ളു എന്നും ആവുന്ന വിധത്തില്‍ പറഞ്ഞു മനസ്സിലാക്കാന്‍ നോക്കിയിട്ടും ഒരു രക്ഷയും ഇല്ല.

ബിസിനസ്സ് കാര്‍ഡിന്റെ പിറകില്‍ ചൈനീസില്‍ വേറെ പേര് എഴുതണം എന്ന് പറഞ്ഞപ്പോള്‍ എനിക്ക് തമാശയായ് തോന്നി. ആനന്ദ് എന്ന് തന്നെ എഴുതിയാല്‍ മതി എന്ന് ഞാന്‍ നിര്‍ബന്ധം പിടിച്ചപ്പോള്‍ അവള്‍ക്ക്‌ അല്‍പം ദേഷ്യം വന്നോ എന്ന് സംശയം. പിന്നീട് ഏതെങ്കിലും ഒരു പേര് സജസ്റ്റ് ചെയ്യാനായി രണ്ടു പേരോടു ചട്ടം കെട്ടി തത്കാലം തടിയൂരി.

അവര്‍ സേര്‍ച്ച്‌ ചെയ്ത് പേരുകളും ആയി എത്തി. എന്‍റെ പേരിനോടു സാമ്യം ഉള്ളത് കൊണ്ട് "ആ" "നാന്‍" " ദ്" എന്നി മൂന്ന് ക്യാരക്ടറുകള്‍ പേര് ഇഷ്ടപ്പെടാതെ തന്നെ ഞാന്‍ സമ്മതിച്ചു. ഇതിന്റെ അര്ത്ഥം എന്താണെന്നോ, ചൈനീസ് ലിപികള്‍ നമ്മുടെ അക്ഷരങ്ങ…

തളര്‍ച്ച രോഗം ബാധിച്ച മുടികള്‍

തഴച്ചു വളര്‍ന്ന മുടികള്‍ക്ക്
തളര്‍ച്ച രോഗം.
അദ്ധ്വാനിക്കുന്ന ദേഹത്തിന്‍റെ,
ചിന്തിക്കുന്ന തലയുടെ,
അലങ്കാരമായിരുന്ന
മുടികള്‍ക്ക്
തളര്‍ച്ച രോഗം.

എന്‍റെ തലയെ
മറ്റു തലകളില്‍ നിന്നും
ഏറെ വ്യത്യസ്ഥമാക്കിയ,
ചിന്തയെ വെയിലില്‍
നിന്നും കാത്ത,
മുടികള്‍ക്ക്
തളര്‍ച്ച രോഗം.

നീണ്ട് വളര്‍ന്നു വലുതായ്‌
തലയില്‍ നിന്നകലുമ്പോഴും
തലയോട് ചേര്‍ന്നിരിക്കാന്‍
വെമ്പിയിരുന്ന
മുടികള്‍ക്ക്
തളര്‍ച്ച രോഗം.

മേദസ്സ് വച്ച്,
ദേഹം വലുതായപ്പോള്‍
തലയുടെ ജീവശാസ്ത്രങ്ങള്‍ക്കും
ചിന്തയുടെ തത്വശാസ്ത്രങ്ങള്‍ക്കും
മുടിയുടെ സിദ്ധാന്തങ്ങള്‍ക്കും
ഒടുക്കത്തെ വെല്ലുവിളിയുമായ്
ചൊറിയുന്ന താരനെത്തി.
പതുക്കെ പരന്ന്,
പുറംതോല് വെളുപ്പിച്ച്,
മുടികള്‍ ഒരോന്നായ്
താരന്‍ വിഴുങ്ങി.
ദേഹത്തിന്റെ ബലത്തില്‍
കുറെ മുടികള്‍
താരനെ തുരത്തി.
(ചിന്ത ശോഷിച്ചിരുന്നു) ‌

വാര്‍ദ്ധക്യമടുത്തപ്പോള്‍
മുടിയുടെ നിറം മാറി,
കറുപ്പില്‍ നിന്നും
ചാരത്തിലേയ്ക്കും
പിന്നെ വെളുപ്പിലേയ്ക്കും
ക്ഷീണം വിളിച്ചോതി
തളര്‍ച്ച രോഗം
പാരമ്യത്തിലെത്തി.

മുടികള്‍ അനശ്വരമാണെന്ന്
ചിന്തകള്‍ ഉദ്ബോധിപ്പിച്ചെങ്കിലും,
കണ്ണാടിയില്‍ കണ്ട
പ്രതിബിംബം
മുടിയോടുള്ള
വിശ്വാസം കുറച്ചു.

ഇതെഴുതുമ്പോഴും,
ബൂര്‍ഷ്വാ പത്രത്തിന്‍റെ

സോണഗാച്ചിയിലെ ദൈവവും മനുഷ്യരും

ഇന്നലെ ഗൂഗിള്‍ പണിമുടക്കിയത് കാരണം അഗ്രഗേറ്ററുകളില്‍ വന്നില്ല

സോണഗാച്ചിയിലെ ദൈവവും മനുഷ്യരും എന്ന കവിത ഇവിടെ വായിക്കാം

സോണഗാച്ചിയിലെ ദൈവവും മനുഷ്യരും

സോണഗാച്ചിയിലെ കാളിക്ക്
ചിരിക്കാന്‍ ഭയമാണ്
ചിരിക്കുമ്പോള്‍
ദംഷ്ട്രങ്ങള്‍ പുറത്തു ചാടും
ദംഷ്ട്രങ്ങളില്‍ പറ്റിപ്പിടിച്ച
പുകയിലക്കറ അറപ്പുണ്ടാക്കും

സോണഗാച്ചിയിലെ പെണ്ണുങ്ങള്‍ക്ക്‌
കരയാന്‍ ഭയമാണ്
കരയുമ്പോള്‍
തലേന്നത്തെ കാമുകന്‍മാരുടെ രേതസ്സിന്റെ
മനം മടുപ്പിക്കുന്ന ഗന്ധം
മൂക്കിലേക്ക് അടിച്ചു കയറും

സോണഗാച്ചിയിലെ കുഞ്ഞുങ്ങള്‍ക്ക്‌
കളിക്കാന്‍ ഭയമാണ്
കളിക്കുമ്പോള്‍
കടുംകെട്ടിട്ട റബറുറകള്‍
കുഞ്ഞു കാലുകളില്‍ കുടുങ്ങും
നാളത്തെ വാഗ്ദാനങ്ങളാകേണ്ടവര്‍
മാറത്തലച്ച് ചത്തു മലക്കും

സോണഗാച്ചിയിലെ ആണുങ്ങള്‍ക്ക്
സത്യം പറയാന്‍ ഭയമാണ്
സത്യം പറയുമ്പോള്‍
ഭാര്യമാരുടെ നീണ്ട മുടി
കഴുത്തില്‍ കുരുങ്ങി
ആത്മഹത്യ ചെയ്യിക്കും

വൈകിയിട്ടില്ല, അല്ലെ?

വെറുതെ കോറിയിട്ട വരികളില്‍ പ്രണയം
സ്വപ്നങ്ങള്‍ക്കേഴു വര്‍ണങ്ങള്‍
നിശ്വാസത്തിന് ജീവിത ഗന്ധം
നിന്‍ മിഴികളിലോരേ വികാരം
ജീവിത യാത്ര തുടങ്ങുകയായ്!

സമയം കളയാനില്ലത്രേ!
മൂന്നാണ്ടില്‍ രണ്ടു കുട്ടികള്‍
അവരുടെ തേങ്ങല്‍, കിടപ്പ്‌, ഇഴയല്‍,
നടപ്പ്, ചാട്ടം, കളികള്‍, കിതപ്പ്
പഠിത്തം, ട്യു‌ഷന്‍, ഡാന്‍സ്, പാട്ട്
എല്ലാം കഴിയുമ്പോള്‍ സമയം പോരത്രേ!

അച്ഛനുമമ്മയ്ക്കും എന്തിന്‍റെ പ്രയാസമാ?
കാശിനു കാശ്, വലിയ വീട്, കാറ്,
കാവലിന് നല്ല അല്‍സേഷന്‍ പട്ടിയും
ടീവീലെന്തെല്ലാം പരിപാടിയാ ഇപ്പോള്‍!
എന്തേലും ആവശ്യമുണ്ടേല്‍
ഫോണെടുത്തൊന്നു കറക്കിയാല്‍ പോരെ?

അച്ഛന്‌ കാലിനു വേദന കൂടിയാല്‍
വൈദ്യനെ കാണാന്‍ മറക്കണ്ട
കുമാരനെ വിളിച്ചു കുഴമ്പിട്ട്
നല്ലോണം തിരുമ്മിക്കണം
പിള്ളേരുടെ പരീക്ഷ കഴിഞ്ഞാല്‍
അവധി എടുത്തു വരാം,
അല്ലാതെന്തു ചെയ്യാനാ?

പിള്ളേര് വലുതായ്പ്പോയിനി
കല്യാണം കഴിപ്പിക്കണം
അമ്മയ്ക്കാകുമ്പോള്‍ അമ്പലത്തില്‍
വരുന്നോരെ പരിചയമാണല്ലോ
നല്ല പയ്യന്‍മാരുണ്ടോന്ന് നോക്കണേ
മൂത്തവളുടേതുടനെ നടത്തണം
രണ്ടാമാത്തേവള്‍ക്കു ധൃതിയില്ല

അടിയന്തിരത്തിനെല്ലാരേം വിളിച്ചോ?
അല്ലേലും കുഴപ്പമാവും
കുറച്ചു കാലം പ്രായമായവരെ
നോക്കി നില്ക്കണമെന്നുണ്ടായിരുന്നു
ആ! ഇതൊക്കെ ഒരു വിധി,
അല്ലാതെന്ത…

കണ്ണാ നീയെവിടെ?

അതീവ സുന്ദരി യമുനാ നദിയുടെ
കുലീന കാമുകനായൊരു നീ
എവിടേ, എവിടേ നീയെവിടേ?
കണ്ണാ, എവിടേ, എവിടേ നീ?

നീയാ പുഴയുടെ പുളിനങ്ങളിലായ്
നീയാ പുഴയുടെ ചരിതങ്ങളിലായ്
നീ, വെറുതേ നീന്തുകയല്ലേ?
വെറുതേ നീന്തുകയല്ലേ?

നിന്നുടെ സ്നേഹം, യമുനയെയറിയാന്‍
നിന്നുടെ പ്രേമം യമുനയിലലിയാന്‍
നിന്നുടെ താപസ ചിന്തയകറ്റാന്‍
എന്തേ, എന്തേ താമസം?

കണ്ണുകള്‍ കൊണ്ടാ മിഴിയിണകളിലെ
കാമുക ഹൃദയ പരാതികളറിയാന്‍
വെമ്പുന്നോ നിന്‍, മനസ്സിലെയോമല്‍
ചിന്തകള്‍ ദേവിയെയറിയിക്കാന്‍

നീയും യമുനയും ചേര്‍ന്നാല്‍ ഭൂവില്‍
വിടരും താമര മുകുളങ്ങള്‍
ആ മുകുളങ്ങളിലുണരും സ്നേഹം
കാണാന്‍ കൊതിയാമേവര്‍ക്കും

അതീവ സുന്ദരി യമുനാ നദിയുടെ
കുലീന കാമുകനായൊരു നീ
എവിടേ, എവിടേ നീയെവിടേ?
കണ്ണാ, എവിടേ, എവിടേ നീ?

പെദ്ദാപുരത്തെ പെണ്‍കുട്ടി

ആന്ധ്രപ്രദേശിലെ പെദ്ദാപുരത്ത് AIDS പ്രതിരോധ പ്രവര്‍ത്തനവും, സഹായങ്ങളും നല്‍കുന്ന ഒരു സന്നദ്ധ സംഘടനയിലെ നാലു പ്രവര്‍ത്തകരോടൊപ്പം 2002 -ല്‍ സഞ്ചരിച്ചപ്പോള്‍ കണ്ടുമുട്ടിയ 10 വയസ്സുകാരി പെണ്‍കുട്ടിയെക്കുറിച്ച്......പെദ്ദാപുരം- രാജമുണ്ട്രിക്കടുത്തുള്ള ഒരു വേശ്യാ ഗ്രാമം
പെദ്ദാപുരത്തെ പെണ്‍കുട്ടി