ചൈനയില്‍ പറ്റിയ രണ്ടാമത്തെ അമളി

[ഇത് മുന്‍പ് ചൈനാകഥകള്‍ എന്ന ബ്ലോഗില്‍ ഇട്ടിരുന്നതാണ്. ആ ബ്ലോഗ് ഡിലീറ്റ് ചെയ്യാന്‍ പോകുകയാണ്. അവിടെ എത്തി വായിച്ചവര്‍ക്കും, കമന്റിട്ട ലെവന്‍ പുലി, പൈങ്ങോടന്‍, കുതിരവട്ടന്‍, ശ്രീഹരി, ജിഹേഷ് എടക്കൂട്ടത്തില്‍ എന്നിവര്‍ക്ക് സ്പെഷ്യല്‍ നന്ദി :-) ]
---------------------------------------------------
2005 ജൂലൈ മാസം ആദ്യ വാരം സഹധര്‍മിണിയും കൊച്ചുങ്ങളുമൊക്കെ ബെയ്ജിങ്ങില്‍ എത്തിയപ്പോള്‍ അടുക്കള സാധനങ്ങള്‍ വാങ്ങാന്‍ ലിസ്റ്റുമായി സൂപ്പര്‍ മാര്‍ക്കറ്റില്‍ പോയി. കുറെ സാധനങ്ങളെല്ലാം വാങ്ങി കഴിഞ്ഞപ്പോള്‍ പഞ്ചസാര വാങ്ങിയില്ലെന്നോര്‍ത്ത് തപ്പി നടക്കാന്‍ തുടങ്ങി. എവിടെ കിട്ടാന്‍?

ആയിരക്കണക്കിനു സാധനങ്ങളുടെയിടയിലൂടെ പഞ്ചസാര നോക്കി നടന്നപ്പോള്‍ അല്‍പം ഇംഗ്ലീഷ് അറിയാവുന്ന ചൈനാക്കാരനോട് പഞ്ചസാരയുടെ ചൈനീസ് ചോദിച്ചു മനസ്സിലാക്കി.

ഞങ്ങളുടെ വിഷമം കണ്ട ചൈനക്കാരന്‍ ഉവാച: 'ഥാങ്...'

ഇതാണോ ഇത്ര പ്രയാസം എന്ന ഗര്‍വോടെ, അയാള്‍ക്കു നന്ദി പറഞ്ഞ് ഭാര്യയോടൊത്ത് നടന്നു. ആദ്യം കണ്‍ട സെയില്‍സ് ഗേളിനോട് ഞാന്‍ പറഞ്ഞു. വീ വാണ്‍ട് 'ഥാങ്'.

അവളെന്തോ തിരിച്ചു ചോദിച്ചതോടെ ഞങ്ങളുടെ അടപ്പ് തെറിച്ചു. ഇങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ എന്ന മട്ടില്‍ ഒന്നു കൂടി നീട്ടി ചോദിച്ചു 'ഥാആങ്'.

അവള്‍ പിന്നെയും എന്തോ ചോദിച്ചു. വീണ്‍ടും അല്‍പം കൂടി നീട്ടി ഞാന്‍ പറഞ്ഞു 'ഥാആആങ്'. ഇതു പറഞ്ഞതും പെണ്‍കൊച്ചു ചിരിച്ചു കൊണ്ട് പെട്ടന്ന് സ്ഥലം വിട്ടു.....

ഇതിലെന്ത് തമാശയെന്നോര്‍ത്ത് ആരും വിഷമിക്കണ്ട...കഥയിലെ തമാശ മനസ്സിലായത് വീണ്‍ടും ഒരു 5 മാസം കഴിഞ്ഞ് ചൈനീസ് പഠിക്കാന്‍ തുടങ്ങിയ ശേഷമാണ്.

ചൈനീസ് ഭാഷയില്‍ പല വാക്കുകള്‍ക്കും ഉച്ചാരണത്തിനനുസരിച്ച് നാലോ, ചിലപ്പോള്‍ അഞ്ചോ അര്‍ഥങ്ങളുണ്ടാകാമെന്ന് ടീച്ചര്‍ പറഞ്ഞപ്പോള്‍ ഒരു ചോദ്യം തിരിച്ചു ചോദിച്ചു.

"അപ്പം ടീച്ചെറെ, ഈ 'ഥാങ്' എന്നു പറഞാല്‍ എന്താണ്? അല്ല, എന്താണ്?"

"'ഥാങ്' എന്നാല്‍ സൂപ്പ് എന്നര്‍ഥം. "

"ഓ.കെ. അപ്പം 'ഥാആങ്' എന്ന് ഇച്ചിര നീട്ടി പിടിപ്പിച്ചാലോ? "

"അതു പിന്നെ 'പഞ്ചസാര' "

ശിഷ്യന്റെ പഠനതാത്പര്യം കണ്ടിട്ടെന്നപോലെ ടീച്ചര്‍ വീണ്ടും വാചാലയായി....

"പിന്നെ 'ഥാആആങ്' എന്നു കുറച്ചു കൂടി നീട്ടി പറഞ്ഞാല്‍ 'ലൈ ഡൌണ്‍' (കിടന്നാലും) എന്നത്രെ..... "

ചുമ്മാതല്ല ആ സുന്ദരി കൊച്ചിന്, ചിരിച്ചു കൊണ്‍ട് ഓടിയപ്പോള്‍ എന്തോ ഒരു നാണം തോന്നിയതു പോലെ .......

ഭാര്യ അടുത്തുണ്ടായിരുന്നതു നന്നായി. അടികിട്ടാന്‍ വേറെ വഴി ഒന്നും വേണ്ടല്ലോ.

Comments

 1. ലെവന്‍ പുലി -Oru Pravasi said...
  മുത്തുഗവൂ (തേന്മാവിന് കൊംബത്ത്) മോഡലാണല്ലൊ :)

  09 October 2007 08:19
  -----------------
  പൈങ്ങോടന്‍
  said...
  ഈ ഥാങ് ന്റെ പ്രതികരണമാണോ മുഖത്തു പതിഞ്ഞു കാണുന്ന ആ വിരല്‍പ്പാടുകള്‍.ഹി ഹി ഹി

  20 November 2007 16:19
  ----------------

  കുതിരവട്ടന്‍ :: kuthiravattan said...
  കൊള്ളാം. :-)

  20 November 2007 21:13
  ----------------

  ശ്രീവല്ലഭന്‍ said...
  പൈങ്ങോടന്‍: മുഖത്തുള്ള പാടുകള്‍ എല്ലാം പണ്ടേ പോയി. 2 കൊല്ലം ആയില്ലേ! നന്ദി.

  കുതിരവട്ടന്‍: വീണ്ടും വരിക....ഞാനും ഇടയ്ക്ക് അങ്ങോട്ടൊക്കെ വരാം.

  20 November 2007 22:29


  ശ്രീവല്ലഭന്‍ said...
  അയ്യോ പുലിയെ വിട്ടു പോയല്ലോ.ക്ഷമിക്കുക. മുദദുഗവൂനോട് എനിയ്ക്കെന്തോ ഇഷ്ടം കൂടുതലാണെന്നു കുറച്ചുപേര്‍ പറ്ന്ഞുണ്ടാക്കുന്നുന്ട്ട്. സാരമില്ല......
  നന്ദി

  20 November 2007 22:35
  ---------------
  ശ്രീഹരി
  ::Sreehari said...
  അത് കൊള്ളാം. :)

  സഞ്ചാരസാഹിത്യത്തില്‍ എസ്.കെ ആഫ്രിക്കക്കാരുടെ "പീഡാ പഞ്ചാര" യെക്കുറിച്ച് പറഞ്ഞത് ഓര്‍ത്ത് പോയി

  22 November 2007 08:02
  ----------

  ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...
  ഹ ഹ...അതുശരി....:)

  02 December 2007 06:16

  ReplyDelete
 2. വല്ലഭേട്ടാ
  വയസ്സിത്തിരിയായില്ലെ ഇനിയെങ്കിലും........
  അടി വാങ്ങല്ലെ
  പാവം ഭാര്യയെ പറ്റിച്ചൊ ഞങ്ങളെ വേണ്ട
  നിങ്ങള്‍ക്കാദ്യമെ ചൈനീസറിയാം.

  ReplyDelete
 3. വല്ലഭേട്ടാ
  വയസ്സിത്തിരിയായില്ലെ ഇനിയെങ്കിലും........
  അടി വാങ്ങല്ലെ
  പാവം ഭാര്യയെ പറ്റിച്ചൊ ഞങ്ങളെ വേണ്ട
  നിങ്ങള്‍ക്കാദ്യമെ ചൈനീസറിയാം.

  ReplyDelete
 4. എന്തായാലും അടികിട്ടിയില്ലല്ലൊ...ഉറപ്പല്ലേ? ഒന്നു ഓര്‍ത്തു നോക്കിക്കെ :)

  ReplyDelete
 5. കൊച്ചു കള്ളന്‍...ഭാര്യ ഒപ്പം ഉണ്ടായാലും വിടത്തില്ല :) :) :)

  ReplyDelete
 6. എന്നിട്ടു് ആ പെങ്കൊച്ചു് നാണിച്ചു് വിരലും കടിച്ചുമുറിച്ചു് ഓടീതു് 'ലൈ ഡൌണ്‍' ചെയ്യാനാരുന്നോ? ഇതിപ്പൊ സസ്പെന്‍സ് വന്നപ്പൊ രസച്ചരടു് മുറിഞ്ഞപോലെ ആയല്ലൊ!

  ReplyDelete
 7. ആഹാ, മുഴുവന്‍ പറയാതെ നിര്‍ത്ത്യോ...

  ReplyDelete
 8. നിങ്ങളാ കാപ്പിലാന്റെ ഷാപ്പില്‍ കയറി നിരങ്ങിയപ്പഴേ എനിക്കറിയാമായിരുന്നു പഴയ കഥകളൊക്കെ ഓര്‍ക്കുമെന്ന് :)
  കാപ്പിലാന്‍ ഷാപ്പ്‌ പൂട്ടിയതു നന്നായി.

  ReplyDelete
 9. വല്ലഭന്‍ മാഷേ...
  തന്നെ തന്നെ. അടി വാങ്ങി വയ്ക്കാതിരുന്നത് നന്നായി.

  ശ്ശോ! വല്ലഭന്‍ മാഷിനെ പിടിച്ച് വല്ല ചൈനീസ് മരത്തിലും ലാലേട്ടനെ തേന്മാവിന്‍ കൊമ്പത്ത് എന്ന ചിത്രത്തിലേതു പോലെ കെട്ടിയിട്ടിരിയ്ക്കുന്നതും മാഷ് കിടന്ന് “ലേലു അല്ലു ലേലു അല്ലു ലേലു അല്ലു... അഴിച്ചു വിട്!” എന്നു പറഞ്ഞ് കരയുന്നതും ആലോചിച്ചിട്ട് ചിരി നിര്‍ത്താന്‍ വയ്യ!

  [എന്നെ അന്വേഷിയ്ക്കണ്ട, ഞാനിനി തല്‍ക്കാലം ഈ വഴിയ്ക്കില്ല]
  ;)

  ReplyDelete
 10. ഹഹ ചിരിച്ചു സൂപ്പായി പോയി

  ഇനിയും പറ മാഷേ ചൈനീസ് അബദ്ധങ്ങള്‍

  ReplyDelete
 11. ചൈനീസ് തല്ലു കിട്ടാത്തതെന്തായാലും ഭാഗ്യമായി. അങ്ങനെയെന്തെലും കിട്ടിയിരുന്നെലു നാട്ടുകാരു ചോദിക്കുമായിരുന്നു. ഇവിടെ നല്ല തല്ലു കിട്ടുമായിരുന്നല്ലൊ. അതു പോരാത്തതു കൊണ്ടാണൊ ചൈനീസ് തല്ലന്വേഷിച്ചു പോയതെന്ന്..;)

  ReplyDelete
 12. വല്ലഭന്‍ ജീ...
  ആ പെണ്‍‌കൊച്ചുങ്ങളുടെ കയ്യീന്ന് നല്ല താ....ങ്ങ്
  കിട്ടാഞ്ഞത് ഭാഗ്യായീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ.
  :) :)

  ഓ.ടോ - വഡവോസ്കീ
  കാപ്പിലാന്റെ ഷാപ്പ് പിന്നേം തുറന്നു. ഇപ്പോ നാടകം കാണാന്‍ വരുന്ന കുറെ കുടിയന്മാരും കൂടിയിട്ടുണ്ട്.
  കാപ്പിനാനിപ്പോ ഒരു നാടക കമ്പനീം തുടങ്ങി.
  :) :)

  ReplyDelete
 13. ബാക്കിയുള്ള ചൈനാകഥകളും ഇതു പോലത്തെ അമളികളായിരിക്കും അല്ലേ? എല്ലാം ഒന്നുകൂടെ എഴുതുക. വായിച്ചു ചിരിച്ച് ആയുസ്സ് വര്‍ദ്ധിപ്പിക്കട്ടേ...

  ReplyDelete
 14. ഹ ഹ ഇത് കലക്കി...........ഇനി ആദ്യത്തെ അമളി വായിക്കട്ട്ടെ........വല്ലഭന് പുല്ലല്ല ചൈനീസും ആയുധം.

  ReplyDelete
 15. 好的故事。

  現在我瞭解為什麼那個女孩笑了。

  我喜歡此。 在哪裡現在您? 在瓷?

  感謝給3個中國詞的意思。 我作現在被看見的一,我去瓷,去超級市場,要求女孩`thaaaang』,并且我丟失了2出於32顆牙,當場。

  :-)

  ReplyDelete
 16. അയ്യോ ഈ ശ്രീവല്ലഭന്‍ ചെനീസ് പഠിച്ചു വരുന്നത്രയേ ഉള്ളൂ അല്ലേ?

  അപ്പോ എന്നെ പോലെ ചൈനീസില്‍ എക്സ്പേട്ട് അല്ലാത്തതിനാല്‍ മുകളില്‍ കമന്റിയത് മനസ്സിലായില്ല എന്ന് സാരം.. സാരമില്ല... എന്ത് ഡൌട്ട് ഉണ്ടെങ്കിലും എന്നോട് ചോദിച്ചോളൂ.. ഹി ഹി

  പിന്നെ, ഇത് വായിച്ചതിന് കൊണ്ട് ഇനി ഞാന്‍ ദുഃസ്വപ്നങ്ങള്‍ കണ്ടേക്കാം... ഞാന്‍ ചൈനയില്‍ പോകുന്നതും, ഓള്‍‌റെഡി ‘ഥാആങ് ബോയ്’ ആയ ഞാന്‍ ഒരു പെണ്ണിനോട് ‘ഥാആആങ്' എന്ന് പറഞ്ഞപ്പോ അവളും പിന്നെ കുറേ ചൈനീസ് കശ്‌മലന്‍മാരും കൂടി ചേര്‍ന്ന് എന്നെ ഇടിച്ച് ‘ഥാങ്‘ ആക്കിയതും അന്ന് 32 ല്‍ 2 പല്ല് എനിക്ക് നഷ്ടപ്പെട്ടതുമെല്ലാം....

  ശ്ശെ.. അല്ലേല്‍ തന്നെ വേണ്ടുന്നതിലധികം ദുസ്വപ്നങ്ങള്‍ കാണുന്നുണ്ട്.. ഇനി ചൈനീസ് സ്വപ്നത്തിന്റെ കൂടി കുറവേ ഉണ്ടായിരുന്നുള്ളൂ....
  എന്തായാലും നന്ദി... നല്ല രസമുണ്ട് ചൈനീസ് വിശേഷങ്ങള്‍ വായിക്കാന്‍..

  :-) അഭിലാഷ് :-)

  ReplyDelete
 17. ഹൊ ഈ അഭിലാഷിന്റെ ഒരു കാര്യം. പല്ലിപ്പഴും അവിടെ തന്നെ ഉണ്ട്. :-)

  我的牙原封是在这年龄的四十。 不要传播任何romours。 为什么您想要作梦关于去中国和疏松二您的牙? 我是愉快的您的牙在评论是原封的在德拉威语blog岗位以后。 保重。

  തൃപ്തിയായോ? :-)

  ReplyDelete
 18. ങാ.. തൃപ്തിയായി..തൃപ്തിയായി!!

  (എന്നാലും താങ്കളുടെ ആ വയസ്സിന്റെ കാര്യത്തിലും പല്ലിന്റെ എണ്ണത്തിന്റെ കാര്യത്തിലും അത്ര തൃപ്തി പോരാ.. വിശ്വസിക്കുന്ന പ്രശ്നമേ ഉദിക്കുന്നില്ല... )

  ഇനി അത് ശരിയാണെങ്കില്‍ ഞാന്‍ ‘വല്ലഭന് പുല്ലും ആയുധം’ എന്ന ചൊല്ല് പരിഷ്കരിച്ച് :

  ശ്രീ.വല്ലഭന് “പല്ലും“ ആയുധം!

  എന്ന ചൊല്ല് ചൈനക്കാര്‍ക്ക് സംഭാവന നല്‍കും!

  :-)

  ReplyDelete
 19. ശ്രീപുലിച്ചേട്ടാ....... :)

  ReplyDelete
 20. മാഷേ,

  അടികൊള്ളാത്തത് ഭാഗ്യമായി....

  :)

  ReplyDelete
 21. ഹ ഹ
  എന്തായാലും ഭാര്യ കൂടെ ഉണ്ടായിരുന്നതു കൊണ്ട് രക്ഷപ്പെട്ടു അല്ലേ

  ReplyDelete
 22. ആഹാ... സംഗതി 'ഥാങര്‍'

  :)

  ReplyDelete
 23. ഥാങ് = “സൂപ്പ് “; so,
  ഥാങര്‍ = “സൂപ്പര്‍“

  നമിച്ചു അഗ്രു ഗുരൂ... എനിക്ക് ഇത്ര കാര്യായിട്ട് ചൈനീസിലൊക്കെ കമന്റാന്‍ തോന്നിയപ്പോഴും ഈ പോയിന്റ് വിട്ടുപോയി.

  ശ്ശെ.. ജസ്റ്റ് മിസ്സ്....!

  ഗുരു, താങ്കള്‍ പുലിയോ പുപ്പുലിയാ അല്ല അങ്ങ് ഒരു ‘ഗുഗ്ഗുരു‘ കൂടിയാണ് ഗുരൂ.!!

  :-)

  ReplyDelete
 24. 'ഹെന്റമ്മോ, ഒരു പത്തു മിനുട്ട് 'ഥാങര്‍' , 'ഥാങര്‍' എന്ന് തിരിച്ചും മറിച്ചും പറഞ്ഞു നോക്കി. ഒരു രക്ഷയും ഇല്ലെന്ന് കണ്ടപ്പോള്‍ എന്തേലും ഉദ്ദേശിക്കാതെ അഗ്രുജി ഒന്നും പറയില്ല എന്നറിയാവുന്നതു കൊണ്ട് ഓണ്‍ലൈനില്‍ കുറച്ചു കോമഡി സീനും കണ്ടിരിക്കുവാരുന്നു. അപ്പോഴാല്ലേ അഭിലാഷിന്റെ മു‌ന്നാം വരവ്! പണ്ടെ ട്യൂബ് ലൈറ്റ് ആയതിനാല്‍ explanation തന്നത്‌ കൊണ്ട് ഇപ്പോള്‍ മനസ്സിലായി. അല്ലെങ്കില്‍ ഒരു പക്ഷെ അടുത്ത ശനിയാഴ്ച മനസ്സിലാക്കി ചിരിച്ചു വല്ലതായേനെ! രണ്ടു പേര്‍ക്കും ഒരു ഥാങര്‍ നന്ദിയുണ്ടേ.....'

  ഇനി ഞാനെഴുതിയ ചൈനീസ് ഒരു ഓണ്‍ലൈന്‍ (ഫ്രീ ആണേ) ട്രന്സ്ലേഷന്‍ സൈറ്റില്‍ പോയി ഇംഗ്ലിഷ് ആക്കി. അതിന്‍റെ റിസല്‍ട്ട് ഇതാ:

  " My tooth intact is in this age 40. Do not disseminate any romours. Why do you want to have a dream about go to China and the loose two your tooth? I am the happy your tooth am intact pull after the prestige language blog post in the commentary in Germany. Taking care."
  ഇതാണ് സൈറ്റ്

  എങ്ങനുണ്ട് അവരുടെ translation?

  അഭിലാഷേ: " വോ നെങ് ഷുവോ യീ ദിയാര്‍ പുത്തോങ് ഹ്വാ" ( എനിക്ക് 'കുരച്ച്' ചൈനീസ് സംസാരിക്കാന്‍ കഴിയും). വോ ദ പുത്തോങ് ഹ്വാ മാമ ഹൂ ഹൂ (എന്‍റെ ചൈനീസ് so so; വലിയ കുഴപ്പമില്ല). എന്ത് ഡൌട്ട് ഉണ്ടെങ്കിലും ചോദിക്കാം.

  ഞാനൊന്ന് ഞെട്ടി ആദ്യം. ചൈനീസ് ക്യാരക്റ്റര്‍ വായിക്കാന്‍ പഠിച്ചില്ല. പിന്നെ ബുദ്ധി ഉണര്‍ന്നു പ്രവര്‍ത്തിച്ചപ്പോള്‍ ഒരു ബ്രസീല്‍ ഗവണ്‍മെന്റ്റ് ഉദ്യോഗസ്ഥയോട് പോര്‍ച്ചുഗീസില്‍ വന്ന ഇമെയിലിന് പോര്‍ച്ചുഗീസില്‍ മറുപടി എഴുതിയത് ഓര്‍ത്തു. ഇത് പോലൊരു സൈറ്റില്‍ കയറി translate ചെയ്തു.

  അതെ അഗ്രു, ഗുഗ്ഗുരു തന്നെ

  ദേവതീര്‍ത്ഥ: ശ്ശോ, അതെങ്ങനെ മനസ്സിലായി?
  ഷാരു: അടികിട്ടിയില്ലെന്നാ തോന്നുന്നെ. അവിടെ എല്ലാരും വല്യ friendly ആണ്. വെറുതെ കേറി അടിക്കില്ല. . സ്ത്രീകള്‍ തമ്മില്‍ അടിയുണ്ടാക്കുന്നത് പല പ്രാവശ്യം കണ്ടിട്ടുണ്ട്. അടി തുടങ്ങിയാല്‍ പിന്നെ എന്റമ്മോ പിടിച്ചു മാറ്റിയാലും മാറില്ല.

  വിന്‍സ്: ശ്ശോ എനിക്ക് നാണമാകുന്നു :-) എങ്ങിനെ നിങ്ങള്‍ക്കൊക്കെ മനസ്സിലായി എന്നാണ് എനിക്ക് മനസ്സിലാകാത്തത്.

  ബാബു: അത്രക്കങ്ങട്ടു ചുളുവില്‍ രസിക്കണ്ട.:-)

  പ്രിയ: ഞാന്‍ മുയുവന്‍ പറഞ്ഞതാ.

  വടവോസ്കി: കാപ്പിലാന്റെ ഷാപ്‌ ഇപ്പോഴും തുറന്നു പ്രവര്ത്തിക്കുന്നുണ്ട്. 250 comment കിട്ടി ആള് സന്തോഷിച്ചിരിക്കുവാ.

  പാമരന്‍, ഗോപന്‍: രണ്ടാളും ഷാപ്പീന്ന് ഒന്നിച്ചിങ്ങു പോരുന്നോ? :-)

  ശ്രീ : “ലേലു അല്ലു ലേലു അല്ലു ലേലു അല്ലു... അഴിച്ചു വിട്!” ഹ ഹ അതിഷ്ടപ്പെട്ടു.

  മനു: കുറെ ഉണ്ട്. പതുക്കെ ഓരോന്നായി ഇറക്കാം.:-)

  വഴി പോക്കന്‍: തല്ലെന്തായാലും തല്ല് തന്നെ! അതിന് ചൈനീസ് തല്ല്, ഇന്ത്യന്‍ തല്ല് എന്നിങ്ങനെ ഇല്ലാത്ത വേര്‍തിരിവ് കാണിക്കരുത്. :-) കിട്ടിയില്ല. ഉറപ്പിച്ചു.

  നിരക്ഷരന്‍: -:) :)

  ഗീതാഗീതികള്‍: അതെ. ഇതിലും മോശവും!

  കുറുമാന്‍: വല്ലഭന് പുല്ലല്ല ചൈനീസും ആയുധം :-) ഹ ഹ.

  പോങ്ങുമ്മൂടന്‍: എന്തോ :-) എന്തേലും പറയാന്‍ വിട്ടുപോയോ?

  ഹരിശ്രീ, ആഷ: അല്ലേലും എന്നെ കണ്ടാല്‍ ആരും തല്ലാന്‍ വരില്ല. പേടിച്ചിട്ടല്ല. ഗ്ലാമര്‍, ഗ്ലാമര്‍. ഹൊ എന്‍റെ ഒരു കാര്യം!

  എല്ലാര്‍ക്കും കൂപ്പ് കൈ(എല്ലാരും കൈ കൂപ്പൂ)

  ReplyDelete
 25. മാഷേ, അടുത്ത ട്രിപ്പിന് താങ്ങ് കിട്ടാതിരിക്കാന്‍ പറയാതിരിക്കേണ്ട ഒരു കാര്യം മനസ്സിലായി.. താങ്ക്സ്..

  ReplyDelete
 26. ഹഹഹ്! നല്ല താങ്ങ് ആണല്ലോ? ;)

  ReplyDelete

Post a Comment

പലവട്ടം പോസ്റ്റ് ചെയ്തു ഞാന്‍
ബ്ലോഗറിന്‍ ഔദാര്യത്താല്‍
ഒരു വാക്കും മിണ്ടാതെ നീ
പോയില്ലേ........:-)

Popular posts from this blog

ഒരു പ്രവാസിയുടെ നിരീക്ഷണങ്ങള്‍

പുഴ പറയാതിരിക്കുന്നത്.....

ബ്ലോഗ് പൂട്ടിയിടുന്നു