ദൈവം ഉണ്ട്

ദൈവം ഇല്ലെന്ന് പറയുന്നവരോട്
ഇന്നലെ മുതലെനിക്ക് പുച്ഛമാണ്
ഞാന്‍ കണ്ടു ദൈവത്തെ,
അറിയാതെ അലഞ്ഞ് നടന്നപ്പോള്‍
എത്തിയത് ദൈവത്തിന്‍റെ സന്നിധിയില്‍

കുമരകത്തു നിന്നും വഴി തെറ്റി
ചിങ്ങവനത്തെത്തിയ ചുള്ളന്‍ സായിപ്പിനെ കണ്ട
പെണ്ണുങ്ങളെ പോലെ, ആദ്യം ഞാനുമോന്നമ്പരന്നു
സായിപ്പിന്‍റെ വെളുത്ത തൊലി, പൂച്ചക്കണ്ണ്,
കൂടാതെ, പറയുന്നത് ഇംഗ്ലീഷും
പിന്നെങ്ങനെ പെണ്ണുങ്ങള്‍ അമ്പരക്കാതിരിക്കും?

അടിമുടി നോക്കി, ആദ്യമായ് കണ്ട ദൈവത്തെ
നല്ല നിറം, മുഖത്ത് ശോഭ, പാല്‍ പുഞ്ചിരി,
സ്നേഹം നിറഞ്ഞു തുളുമ്പുന്ന പെരുമാറ്റം
നോട്ടം കണ്ടപ്പോള്‍ കാര്യം മനസ്സിലായതുപോലെ
തലയാട്ടി, ചുണ്ടു പിറകോട്ട് കോട്ടി, ഒരു ചോദ്യം
എന്താ, വഴി തെറ്റി വന്നതാണോ?
മനസ്സു വായിക്കാന്‍ ദൈവത്തിനറിയാം,
മനസ്സില്‍ കുറിച്ചിട്ടു
അതെ, ഞാന്‍ തലയാട്ടി, ഒന്നല്ല -രണ്ടു വട്ടം

ഇരിക്കൂ, ദൈവം കസേര ചൂണ്ടി ആജ്ഞാപിച്ചു
വിശക്കുന്നുന്ടാവുമല്ലേ? കുറെ അലഞ്ഞതല്ലേ?
നല്ല വിശപ്പുണ്ടായിരുന്നതിനാല്‍, പിന്നെ പറഞ്ഞതൊന്നും
ശ്രദ്ധിക്കാന്‍ ക്ഷമയുണ്ടായില്ല
ആര്‍ത്തിയോടെ അവിടെയിരുന്ന പഴങ്ങള്‍ കഴിച്ചു
പ്രഭാതത്തിനു ഫലങ്ങള്‍ മാത്രമെ കഴിക്കുവത്രേ
ആരാമത്തില്‍ ഉലാത്തി,
വെറുതെ കൊച്ചു വര്‍ത്തമാനം പറഞ്ഞു
നാട്ടിലെ വിശേഷങ്ങള്‍ ഒന്നും അറിയാത്തവനെപ്പോലെ
ചോദിച്ചു മനസ്സിലാക്കി
ഉച്ചയൂണിനു സമയമായപ്പോള്‍
പോത്തിറച്ചിയും, കൂട്ടി നല്ല അസ്സല് സദ്യ,
കൂടെ ഫ്രഞ്ച് വീഞ്ഞും

ഒന്നുറങ്ങി, വെടി പറഞ്ഞിരുന്നപ്പോള്‍
സമയം പോയതറിഞ്ഞില്ല
എങ്കിലും സംശയം ചോദിയ്ക്കാതെ
തിരിച്ചു വരാന്‍ പറ്റില്ലല്ലോ
മുഖത്തെ സംശയം ദൈവം വായിച്ചെടുത്തു
എന്താ, ഇനിയും ദൈവം ഇല്ലെന്നാണോ?
എന്‍റെ സംശയം മാറി പ്രഭോ, പക്ഷെ
ഈ ഭൂമിയില്‍ കാണുന്ന മനുഷ്യ ദൈവങ്ങളെ
അങ്ങ് തന്നാണോ സൃഷ്ടിച്ചിരിക്കുന്നത്?

ചെറു പുഞ്ചിരി, അട്ടഹാസമായി മാറി
നിങ്ങള്‍ മനുഷ്യര്‍ക്ക്‌, ബുദ്ധി കുറവാണ്
ഈ കമ്പ്യൂട്ടര്‍ യുഗത്തില്‍
ഇതിനൊക്കെ എന്ത് ബുദ്ധിമുട്ടാണ്?
ജനിക്കുന്നതിനു മുന്‍പ് തന്നെ
എന്‍റെ പാത പിന്തുടരുന്നവരെ ഞാന്‍ മനസ്സില്‍ കാണുന്നു,
ഒരു മൈക്രോ ചിപ്പ് തലച്ചോറില്‍ കയറ്റി വച്ച്,
എന്‍റെ വിചാരങ്ങളുംവികാരങ്ങളും
അവരിലേക്ക്‌ പ്രവഹിപ്പിക്കുന്നു
എന്‍റെ പ്രചാരത്തിനായി അവരെ ഒരുക്കിയെടുക്കുന്നു
അത്ഭുതപ്രവര്‍ത്തികള്‍ അവരിലൂടെ ചെയ്യിക്കുന്നു
നിങ്ങള്‍ മനുഷ്യരെ എന്‍റെ ഭക്തന്‍മാരാക്കുന്നു
അവര്‍ തന്നെ മഹാപുസ്തകങ്ങള്‍ എഴുതുന്നു

അപ്പോള്‍, എന്‍റെ കുഗ്രാമത്തിലെ,
ഉറഞ്ഞു തുള്ളുന്ന അമ്മയും,
ഡല്‍ഹിയിലെ ഗലിയില്‍
പാവങ്ങളുടെ പിച്ചച്ചട്ടിയില്‍ കയ്യിട്ടു വാരുന്ന ബാബയും
ദൈവത്തെ കുറിച്ചു പ്രസംഗിക്കുന്ന വൈദികനും എല്ലാം?

വീണ്ടും ചിരി, പിന്നെ അട്ടഹാസം
അതെ അവരെല്ലാം എന്‍റെ നേരിട്ടുള്ള അവതാരങ്ങള്‍,
റിമോട്ട് സെന്‍സറിലൂടെ ഞാന്‍
എന്‍റെ സന്ദേശങ്ങള്‍ എത്തിക്കുന്നു
അവരതു കൃത്യമായി നിങ്ങളെ അറിയിക്കുന്നു,
തിരിച്ച് എനിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നു.....

എനിക്ക് തൃപ്തിയായി, സന്തോഷവും
ഇനി ദൈവത്തെ വിളിച്ചു ദിവസവും പ്രാര്‍ത്ഥിക്കുന്ന
ഭാര്യയോടു പറയണം, അങ്ങയെ കണ്ട കാര്യം
ഉടനെ മക്കളെയും കാണണം
ദൈവത്തിന്‍റെ പുഞ്ചിരി മാറിയിട്ടില്ല
പക്ഷെ എന്തോ ആവശ്യപ്പെടുന്നതുപോലെ,
ഞാന്‍ പാന്‍റ്റ്സിന്‍റെ കീശയില്‍ നിന്നും
പേഴ്സെടുത്ത്, ഒരു കീറിയ പത്തിന്‍റെ ഡോളര്‍ നീട്ടി
തൃപ്തിയായില്ലെന്നു തോന്നുന്നു
മുഖത്ത് നേരത്തെ കണ്ട പ്രസാദം മാഞ്ഞിരുന്നു
ഡോളറിനു വിലയിടിഞ്ഞു തുടങ്ങിയില്ലേ,
ചൈനീസ് യുവാനോ,
അതുമല്ലെങ്കില്‍ ഇന്ത്യന്‍ രൂപയോ മതിയത്രേ.

കണക്കുകൂട്ടി, വെറുതെ കീശയില്‍
കുറെ നാളായിവച്ചിരുന്ന അഞ്ഞൂറിന്‍റെ നോട്ട്
പതുക്കെ നീട്ടി
ദൈവത്തിന്‍റെ മുഖപ്രസാദം വീണ്ടും പഴയതുപോലായി
എന്‍റെ ഭക്തിയും ഇരട്ടിച്ചു, യാത്ര പറഞ്ഞു പോന്നു...

ഉറക്കമുണര്‍ന്നപ്പോള്‍ മനസ്സിനൊരു സുഖം, ഉന്‍മേഷം,
പക്ഷെ, ദേഹത്തിനു വല്ലാത്ത വേദന
ആവി പിടിച്ച്, ഒന്നു തിരുമ്മിക്കുമ്പോള്‍ മാറുമായിരിക്കും!

Comments

 1. ഞാന്‍ കണക്കുകൂട്ടി, വെറുതെ കീശയില്‍
  കുറെ നാളായിവച്ചിരുന്ന അഞ്ഞൂറിന്റെ നോട്ട് പതുക്കെ നീട്ടി
  ദൈവത്തിന്‍റെ മുഖപ്രസാദം വീണ്ടും പഴയതുപോലായി
  എന്‍റെ ഭക്തിയും ഇരട്ടിച്ചു, യാത്ര പറഞ്ഞു പോരുന്നു......

  ReplyDelete
 2. 500 രൂഭാ കൊടുത്തെന്നോ?
  ദൈവത്തിനായലും കൊള്ളാം , സ്വപ്നത്തിലായാലും കൊള്ളാം അതിത്തിരി കൂടുതലാണട്ടോ :) :)

  ReplyDelete
 3. ഗൂഗിള്‍ ദൈവങ്ങള്‍ ചതിച്ചു! ഇതു അഗ്രെഗേറ്ററില്‍ ഇതുവരെ വന്നില്ല! വേരെളിന്ക് കൊടുക്കുന്നുണ്ട്. ആദ്യം വരവ് വച്ച എല്ലാവര്‍ക്കും നന്ദി.

  കുട്ടന്‍മേനൊന്‍: ഹെന്റെ ദൈവമേ !!
  അഗ്രജന്‍: :)
  നിരക്ഷരന്‍: അതിത്തിരി കു‌ടുതല്‍ തന്നെ. അതിന്റെ വിഷമത്തില്‍ ഇരിക്കുവാ ഞാന്‍.:-)

  ReplyDelete
 4. ങ്ഹാഹാ... ഇപ്പോപിടി കിട്ടി... ശ്രീ ടെ തലയില്‍ മൈക്രൊചിപ്പും ഫിറ്റ് ചെയ്ത് അങ്ങേര്‍ വിട്ടതെന്തിനാണെന്ന്‌... അഡ്വെര്‍റ്റൈസ്മെന്‍റ്.. അല്ലേ...

  ഈ കാനായി കുട്ടിച്ചാത്തന്‍ സാമിയേം വിട്ടത്‌ അങ്ങേരാണോ?

  ReplyDelete
 5. ഇതിനാണോ ദൈവദോഷമെന്നു പറയുന്നത്????

  ReplyDelete
 6. സംഭവം വായിച്ചു.. കാര്യം ഇഷ്ടപ്പെട്ടു.. പക്ഷേ, കവിത തന്നാണോ ഉദ്ദേശിച്ചത്.. :-)

  ReplyDelete
 7. ദൈവമേ നിന്റെ പേരോ...
  ഇഷ്ടമായ്
  :-)
  ഉപാസന

  ReplyDelete
 8. പാമരന്‍: അതെ. അതവിടെ തന്നെ ഇരുപ്പുണ്ട്. കാനായി കുട്ടിച്ചാത്തന്‍ സാമിയേം വിട്ടത്‌ അങ്ങേരു തന്നെ :-)

  പ്രിയ : ഇതു തന്നാ ദൈവദോഷം. അല്ലെന്കില്‍ എങ്ങിനെ മുന്ന് പ്രാവശ്യം പബ്ലിഷ് ചെയ്തിട്ടും ഒരു പ്രാവശ്യം മാത്രം ചിന്തയില്‍ വന്നു? ഗൂഗിള്‍ ഇതുവരെ കാണിച്ചിട്ടില്ല!

  കിനാവ്: :-)
  സതീര്‍ത്ഥ്യന്‍: എന്നെ അങ്ങ് കൊല്ല്. ഞാന്‍ കവിത തന്ന ഉദ്ദേശിച്ചത്. വേറെ എന്തൊക്കെയോ ആയിപ്പോയ്!

  ഉപാസന : നന്ദി, വായിച്ചതിനും അഭിപ്രായമറിയിച്ചതിനും!

  ReplyDelete
 9. ഇത് കവിത തന്നെയാണ് മാഷേ...മലയാളക്കാര്‍ക്ക്‌ വൃത്തവും പ്രാസവും എല്ലാം വേണം .. അതുകൊണ്ടാ ഇത് കവിതയാണോ ? അതോ കഥയാണോ?എന്ന ചോദ്യം വരുന്നത്..നന്നായി മാഷേ..
  പക്ഷെ ..കഷ്ട കാലം അല്ലാതെന്താ പറയുക 500 രൂപയെ , അതോര്‍ക്കുമ്പോള്‍...

  ReplyDelete
 10. വിഷക്കുന്നവന്റെ മുന്നില്‍ അപ്പമാണ് ദൈവം...

  തന്റെ മനസ്സില്‍ കുടിയിരിക്കുന്ന ദൈവത്തെ അമ്പലങ്ങളിലും പള്ളികളിലും തിരയുന്നവര്‍...

  നന്നായി കവിത :)

  ReplyDelete
 11. വല്ലഭേട്ടാ,
  നന്നായിട്ടുണ്ട്‌. വളരെ, വളരെ...

  ReplyDelete
 12. കാപ്പിലാന്‍: എഴുതിക്കഴിഞ്ഞപ്പോള്‍ എനിക്കും സംശയം ഉണ്ടായിരുന്നു. എന്തിനാ കുറയ്ക്കുന്നത്? സതീര്ത്ഥ്യന്‍ പറഞ്ഞതില്‍ കാര്യം ഉണ്ട് :-) (നേരത്തെ സ്മൈലി ഇടാന്‍ വിട്ടു)
  എനിക്കിതൊരു ടൈം പാസ്. കവിത എഴുതാന്‍ മാത്രം ശ്രദ്ധയോടെ ജോലി ചെയ്യുന്നവരുടെ കൃതികളുമായ് തട്ടിച്ചു നോക്കുമ്പോള്‍ ഇതൊന്നും ഒന്നുമില്ല. പണ്ടെ വൃത്തം വഴങ്ങിയിരുന്നില്ല. ശ്രമിച്ചിട്ടും ഇല്ല.
  അതെ 500 രൂപയെ :-)

  ഏ.ആര്‍. നജീം, പോങ്ങുമ്മൂടന്‍ : നന്ദി, വന്നതിനും അഭിപ്രായം അറിയിച്ചതിനും.

  ReplyDelete
 13. 500 രൂപ കൊടുക്കാതെ തന്നെ പ്രസാദിയ്ക്കുന്ന ദൈവങ്ങളുണ്ടല്ലോ വല്ലഭന്‍ മാഷേ... പിന്നെ, സ്വപ്നമായതു കൊണ്ട് ക്ഷമിച്ചു.
  :)

  ReplyDelete
 14. ദൈവത്തിനീതമാശ ‘ഫില്‍’ ചെയ്തെന്നാണോ?
  ഏയ്..അങ്ങിനെ വരില്ല.ശ്രീവല്ലഭന് ട്രാന്‍സ്മീറ്ററില്‍ ഒരു കോമഡി പ്രോഗ്രാം അങ്ങേരുതന്നെ ട്യൂണ്‍ചെയ്തതല്ലെ..

  ReplyDelete
 15. ദൈവവിശ്വാസം ഇത്രയൊന്നുമായാല്‍ പോര ശ്രീവല്ലഭന്‍...

  ReplyDelete
 16. അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...
  വല്ലഭന്‍ തനെ ഈശ്വരനല്ലെ പിന്നെ ദൈവം ഉണ്ടെന്നു പ്രേത്യെകിച്ചു എഴുതേണ്ട കാര്യമുണ്ടോ. തിരുവല്ല വല്ലഭ ഭഗവാന്റെ അനുഗ്രഹം അദേഹം ഈ വല്ലഭനിലും ആവോളം വാരി ചൊരിഞ്ഞിട്ടുണ്ടല്ലോ പിന്നെ അങ്ങനെ ഒരു വിശേഷണം തന്നെ വേണ്ടിയിരുന്നോ

  ReplyDelete
 17. ശ്രീ, ഗീത: ഇതൊരു ആക്ഷേപ ഹാസ്യം ആയി എഴുതിയതാണ്. :-)
  ഭൂമിപുത്രി: ഫീല്‍ ചെയ്യാന്‍ സാദ്ധ്യതയില്ല. :-)
  അനൂപ്‌: അതെ. ശ്രീവല്ലഭന്‍ എന്ന പേരു തന്നെ സെലക്റ്റ് ചെയ്തത് തിരുവല്ലാക്കരുടെ ദൈവം തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ മഹാവിഷ്ണു ആയതു കൊണ്ടാണ്.

  ReplyDelete
 18. യേസ് യേസ്.. ദൈവമുണ്ട്. ബോധ്യായടക്ക്ണൂ..!
  :))

  ReplyDelete
 19. പലപ്പൊഴും പൊയിരുന്നു ഞാനും ദൈവത്തെ കാണാന്‍. പക്ഷേ അന്നൊന്നും അത് ദൈവാണെന്ന് മനസ്സിലായില്ല.പിന്നെന്നോ ഒരിക്കല്‍ മനസ്സിലായി.അതോടെ പോക്കും നിര്‍ത്തി.ഹി ഹി

  ReplyDelete

Post a Comment

പലവട്ടം പോസ്റ്റ് ചെയ്തു ഞാന്‍
ബ്ലോഗറിന്‍ ഔദാര്യത്താല്‍
ഒരു വാക്കും മിണ്ടാതെ നീ
പോയില്ലേ........:-)

Popular posts from this blog

ഒരു പ്രവാസിയുടെ നിരീക്ഷണങ്ങള്‍

പുഴ പറയാതിരിക്കുന്നത്.....

ബ്ലോഗ് പൂട്ടിയിടുന്നു