ചൈനയില്‍ പറ്റിയ ആദ്യത്തെ അമളി

(2007 ഒക്ടോബര്‍ ഏഴാം തീയതി ചൈനാ കഥകള്‍ എന്ന എന്‍റെ മറ്റൊരു ബ്ലോഗില്‍ ഇട്ട നര്‍മകഥ 'കണക്കു പുസ്തകത്തിലേക്കു' മാറ്റുന്നു.....വായിച്ചവര്‍ക്കും, കമന്റിട്ട ഇസാദ്, വിന്‍സ്, മൂര്‍ത്തി, ത്രിശങ്കു , cynthia, ജോസഫ്, സുശീല്‍, മാഷ്‌ എന്നിവര്‍ക്കും നന്ദി).
--------------------------------------------------

ഡല്‍ഹിയില്‍ നിന്നും മനില വഴി 2005 മേയില്‍ ബെയ്ജിങ്ങില്‍ എത്തിയപ്പോള്‍ ഇത്രയും പുലിവാല്‍ പ്രതീക്ഷിച്ചിരുന്നില്ല. 'അറബിക്കഥ' യില്‍ ശ്രീനിവാസന്‍ പറയുന്നതുപോലെ- 'യു ചൈന, ഐ കേരള- കമ്മ്യുണിസ്റ്റ് പാര്‍ട്ടി' എന്നു പറഞ്ഞു നോക്കാന്‍ പറ്റിയില്ല. കാരണം അറബിക്കഥ ഈയിടെയാണ് കണ്ടത്.

ചൈനീസ് വശമില്ലാഞ്ഞതിനാല്‍ ഓഫീസില്‍ നിന്ന് ഡ്രൈവര്‍ വരാന്‍ പറഞ്ഞൊപ്പിച്ചിരുന്നു. വലിയ കുഴപ്പമില്ലാതെ ആദ്യ ദിവസം കടന്നുപോയി.

വൈകിട്ട് ഡിന്നറിനായി ഒരു സഹപ്രവര്‍ത്തക ക്ഷണിച്ചപ്പോള്‍ വേണ്ടെന്നു പറഞ്ഞെങ്കിലും ഭാഷയറിയാതെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനുള്ള പ്രയാസവും, വിശപ്പ് സഹിക്കുവാനുള്ള മനപ്രയാസവും, പിന്നെ അവളുടെ നിര്‍ബന്ധവും മൂലം കുറെ ദൂരം യാത്രചെയ്ത് അവളുടെ വീട്ടിലെത്തി. തിരിച്ചു ഹോട്ടലിലേയ്ക്കു ടാക്സിയില്‍ കയറ്റി വിടണമെന്ന ഉറപ്പോടെയാണ് പോയത്.

വീട്ടില്‍ എത്തിയപ്പൊള്‍ നേരത്തെ പറഞ്ഞുറപ്പിച്ചതുപോലെ അവളുടെ ഇന്‍-ലോസ് ഫുഡ് റെഡിയാക്കിയിട്ടുണ്ട്. ഡല്‍ഹിയില്‍ ജെ. എന്‍. യു വില്‍ പഠിച്ചപ്പോള്‍ 'കീച്ചാസില്‍' കയറി ഒത്തിരി ചൈനീസ് ഫുഡ് കഴിച്ച മണവും പിടിച്ചു ബെയ്ജിങ്ങില്‍ എത്തിയപ്പോള്‍ എന്തോ ദ്വാരകയിലെ സെക്ടര്‍ 12 ന് അടുത്തുള്ള ഓടയിലെ മണമായിരുന്നു.

എന്തായാലും ഒതെന്ടിക് ചൈനീസ് ഫുഡ് ആദ്യ ദിവസം തന്നെ കഴിക്കാന്‍ പറ്റുമെന്ന മനോവ്യപാരവും ചെറിയ അഹന്തയുമായി ഇങ്ങനെ ഇരിക്കുമ്പോള്‍ വന്നു അനൌണ്സ്മെന്റ്:

" ആനന്ദിനു ചിക്കന്‍ കറിയിഷ്ടമായിരിക്കുമല്ലൊ"

മനസ്സു വിണ്ടും തുള്ളിച്ചാടിയെങ്കിലും, 'അങ്ങിനെയൊന്നുമില്ല' എന്ന ഭാവത്തോടെ വിഭവങ്ങളും പ്രതീക്ഷിച്ചിരുപ്പായി. അവളും അവളുടെ ഭര്‍ത്താവും 10 വയസ്സുള്ള മകനും അടുത്തിരുന്നു.

ഇടയ്ക്കിടെ സമയം കൊല്ലാനായി ഓരോ ചോദ്യങ്ങള്‍ ഞാന്‍ ചോദിച്ചിരുന്നത് അവള്‍ എല്ലാവര്‍ക്കും വിവര്‍ത്തനം ചെയ്ത് കൊണ്ടിരുന്നപ്പൊള്‍ വിഭവങ്ങള്‍ എല്ലാം എത്തി.

ഒരു നല്ല മനുഷ്യനാണെന്നു കാണിക്കാനായി 'ആദ്യം കൊച്ചിനു കൊടുക്കാന്‍' പറഞ്ഞു തീര്‍ന്നതും ഞാന്‍ കണ്ട കാഴ്ച ശരിക്കും എന്‍റെ കണ്ണ് തള്ളിച്ചു.

കോഴിക്കാല്‍ അതേപടി കുറെ മഞ്ഞ വെള്ളത്തില്‍ കിടക്കുന്നു. പയ്യന്‍സിന്റെ കയ്യില്‍ ഒരു കോഴിയുടെ കാല്‍ മുട്ടു മുതല്‍ പാദം വരെയിരുന്നു തത്തിക്കളിക്കുന്നു. കോഴി ദയനീയമായി കരയുന്നതായി എനിക്ക് തോന്നി.

കോഴിയുടെ ഇളം മഞ്ഞ തൊലികളും, കാലിലെ നഖങ്ങളും സീരിയലിലെ പ്രേത സുന്ദരികള്‍ സ്വരൂപം പ്രാപിക്കുന്നതിനെ ഓര്‍മപ്പെടുത്തി. പയ്യന്‍സിന് ഒരു കൂസലുമില്ല.

എങ്ങിനെ ഇതൊന്നൊഴിവാക്കി രക്ഷപെടണമെന്നാലോചിച്ച് കൊണ്ടിരുന്നപ്പോള്‍ പെട്ടന്നൊരു ബുദ്ധി തോന്നി (സാധാരണ തൊന്നാറുള്ളതല്ലെയ്!).

'ഇന്ന് വ്യാഴാഴ്ചയാ, ഞാന്‍ ഇറച്ചിയൊന്നും കഴിക്കത്തില്ല' എന്ന് തിരുവല്ല ഭാഷ ആംഗലേയീകരിച്ച് ഒറ്റക്കാച്ച്.

എന്തോ പന്തികേടു തോന്നിയ സഹപ്രവര്‍ത്തക ചൈനീസില്‍ എന്തൊക്കയൊ കുശുകുശുത്തു. ' ഇവനെന്നാല്‍ നേരത്തേയങ്ങു കഴുവേറ്റികൂടാരുന്നൊ' എന്നൊ, 'ഞമ്മന്‍റെ കോഴീന്‍റെ കാല് ഈ നായിന്റെമോന് ഇഷ്ട്ടപ്പെട്ടില്ലെന്നൊ' മറ്റൊ ആയിരിക്കാമെന്ന് എനിക്കുറപ്പ്.

എന്തായാലും സമധാനം ഉറപ്പുവരുത്താനായ് ഞാന്‍ മറ്റൊരടവെടുത്തു. എനിക്കു ചൈനീസ് പച്ചക്കറി പ്രിപ്പറേഷന്‍സ് എല്ലാം വളരെ ഇഷ്ടമാണെന്നും വെജിറ്റബിള്‍ ഫ്രൈഡ് റൈസ്, മോമോസ് എന്നിവയുടെ ആരാധകനാണെന്നും അതിനാല്‍ കുറച്ചു ചോറും ഇച്ചിര എന്തെങ്കിലും തൊട്ടുനക്കാനും തന്നാല്‍ മതിയെന്നും പറഞ്ഞു നോക്കി.

നല്ലവളായ അവള്‍ക്കു കാര്യം മനസ്സിലായതുപോലെ തോന്നി.....പിന്നീടാരും നിര്‍ബന്ധിച്ചില്ല.
ഏല്ലാം പെട്ടെന്നു കഴിഞ്ഞു...

നന്ദി പറഞ്ഞു ടാക്സിയില്‍ തിരികെ പൊരുന്നപ്പോള്‍ എന്തോ ഒരു വല്ലായ്മ... വളരെ റൂഡ് ആയോന്നൊരു സംശയം. എന്തായാലും കോഴിനഖം കഴിക്കെണ്ടി വന്നില്ലല്ലൊ എന്ന് ഒരാശ്വാസവും.

ഒരു മാസത്തിനകം യഥാര്‍ഥ ചൈനീസ് ഫൂഡ്ഡിന്റെ മണത്തിലിഴുകിചേര്‍ന്നതും, ഒരു വര്‍ഷത്തിനകം ചൈനീസ് ഭാഷ കുറച്ചു വശമാക്കിയതും, വീണ്ടും ഒരു വീട്ടിലും പോയി ഫുഡ് അടിക്കാന്‍ ശ്രമിക്കാഞ്ഞതുമെല്ലാം ചരിത്രം

ഓ.ടോ : ഞങ്ങള്‍ ഇപ്പൊഴും വളരെ നല്ല സുഹൃത്തുക്കളാണ്.

Comments

 1. ഇതിന് മുന്‍പ് കമന്റിട്ടവര്‍:
  --------
  ഇസാദ്‌ said...

  http://keerivasu.blogspot.com/

  ബെസ്റ്റ്. ലഞ്ച് റ്റൈമില്‍ വായിക്കാന്‍ തെരഞ്ഞെടുത്തത് നല്ല ഒന്നാന്തരം പോസ്റ്റ്.
  എന്റെ മാഷെ, ചോറ്‌ തിന്നാന്‍ പറ്റണില്ല. ഹെന്തു പണിയാ ഈ കാണിച്ചേ !

  അതാണ് കഥയുടെ വിജയം.

  നന്നായി. ബാക്കി പോരട്ടേയ്....

  08 October 2007 05:45
  --------------

  വിന്‍സ് said...
  http://veruthey.blogspot.com/

  ഹഹഹ... കൊള്ളാം.

  08 October 2007 07:17

  --------------
  മൂര്‍ത്തി said...
  http://www.blogger.com/profile/02899621685946506889

  സ്വാഗതം...

  08 October 2007 09:28
  -----------------

  ലെവന്‍ പുലി -Oru Pravasi said...
  http://www.blogger.com/profile/09344687976474220072

  Gong Xi Fa Cai :)

  08 October 2007 10:29
  --------------

  ലെവന്‍ പുലി -Oru Pravasi said...
  'അറബിക്കഥ' യില്‍ ശ്രീനിവാസന്‍ പറയുന്നതുപോലെ- 'യു ചൈന, ഐ കേരള- കമ്മ്യുണിസ്റ്റ് പാര്‍ടി' എന്നു പറഞ്ഞു നോക്കാന്‍ പറ്റിയില്ല. കാരണം അറബിക്കഥ ഈയിടെയാണ്‍ കണ്‍ടത്.

  ഇവിടെ ക്യൂബാ വിശേഷങ്ങള് കാണാം :)

  08 October 2007 10:36

  --------------
  Cynthia said...
  Anand:
  Kollaam!
  Hindu-Chiini Bhai-Bhai!!

  best wishes,
  Cynthia

  08 October 2007 17:26

  --------------
  Suseel said...
  Dear Anand,

  I very much enjoyed reading your Chinese stories. I could not control laughing as I could visulise the situation in which you were at that time. Keep writing such humourous stories.

  Regards

  Suseel

  09 October 2007 09:22

  --------------
  Joseph KJ said...
  On the very first day you did so much... we are waiting for the rest...
  Joseph

  12 October 2007 17:16
  --------------

  Anand Kurup said...
  Thanks Isad, Vins, Moorthy & Pravasi for your comments. Back in action after a chicken pox attack! I think it is because I am eating tons of chicken in Gva these days! Lost almost a month...

  Isad, saaramillenney. namukku sariyakkam.2 chicken kaalu koodi order cheyyuuuuuu.
  Pravasi, Gong Xi Fa Cai :)- manssilayilla....Chinese marannu thutangi. Blog kantu. Nannayirikkunnu.

  Thanks Cynthia, Suseel & Joseph.Nice to see friends on the blog.

  Now will try to catch up with the rest of the stories...

  12 November 2007 02:18

  --------------
  മാഷ് said...
  ചിര്‍ച്ച് ചിര്‍ച്ച് മണ്ണ് കപ്പി
  www.mathrukavidyalayam.blogspot.com

  05 December 2007 00:41

  ---------------
  ശ്രീവല്ലഭന്‍ said...
  മാഷ്‌, ചിരിപ്പിച്ചു എന്നറിഞ്ഞതില്‍ സന്തോഷം.
  ഞാനും വരുന്നുണ്‍ട് അങ്ങോട്ടൊക്കെ.....

  10 December 2007 01:01

  --------------

  ഇത്രയും പേര്‍ ഇതിന് മുന്‍പ് കമന്റ് ചെയ്തു......

  ReplyDelete
 2. കൊള്ളാം. ഇതു ഇവിടെയുള്ള ചൈനീസ് കടകളിലൊക്കെ കണ്ടിട്ടുണ്ട്.
  എന്തായാലും ഒന്നു പരീക്ഷിച്ചു നോക്കാമായിരുന്നു.

  ReplyDelete
 3. ഹ ഹ ഹ കൊള്ളാം ക്യൂബാ വല്ലഭാ

  :)

  ReplyDelete
 4. വല്ലഭന്‍ ജീ യുടെ ആരോഗ്യം ഇപ്പ മനസ്സിലായി..:)

  ReplyDelete
 5. കീച്ചാസില്‍ ടിബറ്റന്‍ ഫുഡ്‌ അല്ലേ.

  ReplyDelete
 6. ഹഹഹ അപ്പോള്‍ ഇതാണല്ലെ പണീ...
  എന്തായാലും ഗൊള്ളം ഗൊള്ളം..എന്റെ ക്യൂബോഭഗവതിയേയ്...

  ReplyDelete
 7. വല്ലഭന്‍‌ മാഷേ...
  അതു ഭാഗ്യമായി. അല്ലെങ്കില്‍‌ ആ കോഴിയെ പച്ചയ്ക്കു തിന്നതു പോലെ ആയേനെ അല്ലേ?
  ഹഹ
  :)

  ReplyDelete
 8. വീണ്ടും വായിച്ചു. വീണ്ടും രസിച്ചു. :)

  ReplyDelete
 9. വീണ്ടും വായിച്ചു. വീണ്ടും രസിച്ചു. :)

  ReplyDelete
 10. ആദ്യമായിട്ടണു ഇതു വായിക്കുന്നത്‌.....നന്നായി.....

  ReplyDelete
 11. ഹൊഹൊ! ആ വിവരണം കേട്ടപ്പോ തന്നെ രോമങ്ങളെണീറ്റു നിന്നു! :(

  ഉപ്പുമാങ്ങയാണെന്നു മനസ്സില്‍ കരുതി 'കറുകറു' വെന്നു കടിച്ചങ്ങൊതുക്കണ്ടാരുന്നോ? ആ പിള്ളേരെ നോക്കി പഠി!

  ReplyDelete
 12. വാല്‍മീകി: പരീക്ഷിച്ചു നോക്കൂ.....

  പ്രിയ: അതങ്ങ് ഇഷ്ടപ്പെട്ടു..ക്യൂബ വല്ലഭന്‍....:-)

  പ്രയാസി: ആരോഗ്യത്തിന്റെ രഹസ്യം ഇപ്പഴെങ്കിലും മനസ്സിലായല്ലോ.....

  വടവോസ്കി: കീച്ചാസില്‍ ടിബറ്റന്‍ ഫുഡ്‌ തന്നെ... ടിബറ്റ്‌ ചൈനയുടെ ഭാഗവും. (അല്ലെങ്കിലും അങ്ങനെ പറഞ്ഞാലേ അവിടെ രക്ഷയുള്ളു. ഇന്നലേം ദേവന്‍ മാഷുടെ അതിനെക്കുറിച്ചുള്ള ഒരു പോസ്റ്റ് വായിച്ചതെയുള്ളു.....) അപ്പൊ ഞാനേതു ഫുഡാ കഴിച്ചിരുന്നെ? :-)

  കീച്ചാസില്‍ ചൈനീസ് ഫുഡ് എന്ന് പറഞ്ഞാ എല്ലാരും അത് തട്ടുന്നത്. ചൈനയിലും ഇന്ത്യയിലെ പോലെ ഓരോ പ്രവിശ്യകളിലും വ്യത്യാസമുള്ള ഫുഡ് ആണ്...

  സജി: ഇതു തന്നെ പണി...:-)... ക്യൂബാ ഭഗവതി!

  ശ്രീ: ഭാഗ്യം തന്നെ. കൊഴിയൊക്കെ വേവിച്ചത് തന്നെ......പക്ഷെ തൊലിയും നഖവും എല്ലാം ഉണ്ടെന്നേയുള്ളു...

  പോങ്ങുമ്മൂടന്‍: വീണ്ടും വായിച്ചു? :-)

  ശിവകുമാര്‍ നന്ദി...

  ധ്വനി: ഹ...ഹ...ഹ....
  ഉപ്പുമാങ്ങയാണെന്നു കറുകറാന്ന് കടിക്കാന്‍ ആദ്യത്തെ ദിവസം തന്നെ ആയത്‌ കൊണ്ടാണ് പ്രശ്നം.......അല്ലെങ്കില്‍ അതും അതിനപ്രോം ചെയ്തേനെ.......ഇനീം സ്റ്റോക്ക് വരുന്നതേയുള്ളൂ....

  എല്ലാവര്‍ക്കും നന്രി....

  ReplyDelete
 13. ചൈനയില്‍ പറ്റിയ രണ്ടാമത്തെ അമളി വായിച്ച് വരുന്ന വഴിയാ..

  ഇത് വല്യ കുഴപ്പമില്ല.. രണ്ടാമത്തെ അമളി മുഖത്തിന്റെ ഷേപ്പ് മാറാന്‍ ഉതകുന്നതായിരുന്നു.

  ഒന്നാമത്തെ അമളിയുടെ കാര്യം പറയുകയാണെങ്കില്‍...

  ഭാഗ്യം... മഞ്ഞവെള്ളത്തിലൊക്കെ ഇട്ട് കളര്‍ഫുള്ളാക്കിത്തന്നല്ലോ... !!

  ഒരു പ്ലേറ്റില്‍ 4 സ്പൂണിന്റെ കൂടെ കോഴിയെ ജീവനോടെ, ചിറകോടെ, ടേബിളിന്മേന്‍ വച്ച് തന്നില്ലല്ലോ... ദൈവത്തിന് സ്തുതി പറയൂ...
  :-)

  ReplyDelete
 14. വല്ലഭന്‍ ജി, പണ്ടു വായിച്ചതാണ്. അന്ന് കമ്മന്റിയില്ലെന്നു മനസ്സിലായതിപ്പോള്‍.
  മാഷേ, എനിക്കും ഇതുപോലെ ഒരു അനുഭവം ഉണ്ടായിരുന്നു... പക്ഷെ എല്ലാം വയറിനു ഗുണകരമായി കലാശിച്ചു..
  ഒരു റഷ്യന്‍ സുഹൃത്ത് പിടിച്ചു വലിച്ചു റെസ്റ്റോറന്റില്‍ കൊണ്ടു പോയി. മാക്സിമം എക്സ്ക്യൂസ് പറഞ്ഞു നോക്കി.. ഫലിച്ചില്ല. അയാള്‍ എന്തൊക്കെയോ പറഞ്ഞു എന്തോ ഓര്‍ഡര്‍ ചെയ്തു.. ടെന്‍ഷന്‍ അടിച്ചിരുന്ന എനിക്ക് അവസാനം അടിപൊളി ബീന്‍സ് ഫ്രൈ കിട്ടി.. സുപ്പര്‍ സ്വാദ്

  ReplyDelete

Post a Comment

പലവട്ടം പോസ്റ്റ് ചെയ്തു ഞാന്‍
ബ്ലോഗറിന്‍ ഔദാര്യത്താല്‍
ഒരു വാക്കും മിണ്ടാതെ നീ
പോയില്ലേ........:-)

Popular posts from this blog

ഒരു പ്രവാസിയുടെ നിരീക്ഷണങ്ങള്‍

പുഴ പറയാതിരിക്കുന്നത്.....

ബ്ലോഗ് പൂട്ടിയിടുന്നു