ഒന്നു നിര്‍ത്തുന്നുണ്ടൊ .....!

ഇന്ത്യയും പാകിസ്താനും ക്രിക്കറ്റ് കളിക്കുന്നു
സച്ചിന് നൂറും, അഷറിന് അന്‍പതും
പാവം കാംബ്ലി പൂജ്യനായ് മടങ്ങി......

ദൂരദര്‍ശനില്‍ ‍ഓവറുകളുടെ ഇടവേളയില്‍
കുത്തി നിറച്ച പെപ്സിയുടെ പരസ്യം
'ഈ മനസ്സിന് ഇനിയും ആവശ്യം'
കാംബ്ലിയും സച്ചിനും അഷറും
കുപ്പിയിലെ വിഷദ്രാവകം കുടിച്ചു കൊണ്ടരുളി....

ക്രിക്കറ്റ് ഭ്രാന്തന്‍മാര്‍ക്ക് ഭ്രാന്തമായ ആവേശം
"സച്ചിന്‍, സച്ചിന്‍, സച്ചിന്‍......."

ആഗോളവല്‍ക്കരണത്തിന്റെ എതിരാളികള്‍ക്കത്
പെപ്സിയുടെ കടന്നു കയറ്റം
ഇരുണ്ട ദ്രാവകം കുടിപ്പിക്കാന്‍
ഇന്ഡ്യാക്കാരെ കൊണ്ട് കുരങ്ങുകളിപ്പിച്ച്
പൈസാ അടിച്ചുമാറ്റാനുള്ള തന്ത്രം

വര്‍ഗീയ വാദത്തിനെതിരുള്ളവര്‍ക്കത്
ദളിതനും ബ്രാഹ്മണനും മുസല്‍മാനും
ചേര്‍ന്ന സ്വപ്നസുന്ദര ലോകം

എല്ലാരും തമ്മില്‍ തര്‍ക്കം, തമ്മിലടി
ഇതെല്ലാം ഇഷ്ടപ്പെടുന്ന
മുതലാളിത്തവാദിയായ ഞാനലറി
"ഒന്നു നിര്‍ത്തുന്നുണ്ടൊ ഈ പണ്ടാരം!"

ഇനി ചാനല്‍ മാറ്റി ആണും പെണ്ണും
കെട്ടിമറിയുന്ന ഹിന്ദിപ്പാട്ടുകള്‍ കാണാം
നമ്മുടെ സംസ്കാരം പൊക്കിപ്പിടിക്കാം
വേറെ ആരും കാണണ്ട .........

Comments

 1. ഇതെല്ലാം ഇഷ്ടപ്പെടുന്ന
  മുതലാളിത്തവാദിയായ ഞാനലറി
  "ഒന്നു നിര്‍ത്തുന്നുണ്ടൊ ഈ പണ്ടാരം!"

  ReplyDelete
 2. സഖാവേ... അലറരുതേ...നമ്മുടെ ചാനലില്‍ പോയി ബ്രിട്ടാസിനെയും ഫാരിസിനെയും കണ്ട് ആനന്ദമടയുക ...

  ReplyDelete
 3. ഹരിത്,

  സഖാവെന്നു വിളിച്ചതിനു നന്ദി....സുഹൃത്തെന്ന രീതിയില്‍ എടുക്കുന്നു.....

  ഒരു പാര്‍ട്ടിയിലും ഇതുവരെ പെട്ടിട്ടില്ലാത്തതിനാല്‍ 'നമ്മുടെ' ചാനല്‍ എന്നത് ഒരു ചെറിയ തെറ്റിദ്ധാരണ ആകാന്‍ ആണ് വഴി....

  ഇതു പണ്ടു നടന്ന (1993 ഇല്‍ ആണെന്ന് തോന്നുന്നു) നടന്ന ഒരു ചര്‍ച്ചയില്‍ കേട്ടത്/ സംഭവം കണ്ടത് ഓര്‍ത്തപ്പോള്‍ എഴുതി എന്നേയുള്ളൂ.........

  ReplyDelete
 4. നിവൃത്തി കെടുമ്പോള്‍ പപ്പൂസിന്റെ ഇഷ്ടങ്ങള്‍:

  1. ഡിസ്കവറി
  3. നാഷണല്‍ ജ്യോഗ്രഫിക്
  2. ആനിമല്‍ പ്ലാനറ്റ്

  കോപ്രായം മനുഷ്യരല്ലേ കാട്ടൂ! :)

  ReplyDelete
 5. ഇനി ചാനല്‍ മാറ്റി ആണും പെണ്ണും
  കെട്ടിമറിയുന്ന ഹിന്ദിപ്പാട്ടുകള്‍ കാണാം
  നമ്മുടെ സംസ്കാരം പൊക്കിപ്പിടിക്കാം
  വേറെ ആരും കാണണ്ട .........

  അല്ലപിന്നെ.

  ReplyDelete
 6. മുനയുള്ള വാക്കുകള്‍,കംബ്ലി ഇപ്പോള്‍ തട്ടുകട നടത്തുകയാണെന്നു തോന്നുന്നു...

  ReplyDelete
 7. എന്നതാ പപ്പൂസേ ഇത്? നല്ല പാട്ടുകളും ഡാന്‍സുകളും എല്ലാം ഉള്ളപ്പോള്‍?

  നിരക്ഷരന്‍: അല്ല പിന്നെ....

  ഇതെന്നാ കാപ്പിലാനെ :>} ?
  :-), :-( ഈ രണ്ടെണ്ണം മാത്രമെ എനിക്കറിയൂ..... തെറിയൊന്നും അല്ലല്ലോ അല്ലെ...

  ദേവതീര്‍ത്ഥ: നന്ദി....

  ഹരിത്, എഴുത്തില്‍ രാഷ്ട്രീയം കടന്നു വരും....അവനവന്‍്ടെ ചിന്തകള്‍, വിശ്വാസങ്ങള്‍.... പക്ഷെ രാഷ്ട്രീയ പാര്‍ട്ടികളോടു കൂറില്ല........നന്ദി..വീണ്ടും.

  എല്ലാവര്‍ക്കും വിസിറ്റിയതിനും കമന്റിയതിനും നന്ദി...

  ReplyDelete
 8. നല്ല വിഷയം. പോഗോ, കാര്‍ട്ടൂണ്‍ നെറ്റ്വര്‍ക്ക്. സിനിമകള്‍ ഇവ മാത്രം കാണുന്നവന്‍റെ വക ഒരു ചിയേഴ്സ്!!

  ReplyDelete
 9. ഒരു ഐഡ്യോളജി ഉള്ള ചാനലെന്നു പരസ്യപ്പെടുത്തിയ കൈരളിക്കു പറ്റിയ അപചയത്തെക്കൂടെ കമന്റീലൂടെ സൂചിപ്പിച്ചു എന്നേഉള്ളൂ. മുത്തലാളിത്തവാദി എന്നു സ്വയം പരിഹസിച്ചു കണ്ടപ്പൊഴാണു മറുവശം കൂടെ കാണാന്‍വേണ്ടിയാണു സഖാവേ എന്നു വിളിച്ചതും നമ്മുടെ ചാനല്‍ എന്നു പറ്ഞ്ഞതും.
  പാര്‍ട്ടി മെമ്പര്‍ഷിപ്പ് കാര്‍ഡും കൊണ്ട് വന്നതും അല്ല.പാര്‍ട്ടിക്കാര്‍ഡൊക്കെ സാന്റിയാഗോ മാര്‍ട്ടിനും, സേവീ മനോ മാത്യുവിനുമൊക്കെ കൊടുത്തുതീര്‍ന്നുപോയി. തെറ്റിധാരണ മാരിയിരിക്കുമല്ലോ

  ReplyDelete
 10. ടിവി കാണല്‍ നിര്‍ത്തിയിട്ടു കുറച്ചുനാളായി.
  :)

  ReplyDelete
 11. നമതു വാഴ്വും കാലം, ഇരിക്കട്ടെ എന്റെ വഹ cheers! പോഗോയിലെ ചിരിപ്പരിപാടികള്‍ ഇഷ്ടമാണ്.

  ഹരിത്, ദേണ്ടേ പിന്നേം തെറ്റിധാരണ....ഹരിതിന്റെത് ആക്ഷേപം ആണെന്ന് മനസ്സിലാക്കിയിരുന്നു......സംശയം തോന്നിയത് പത്രപ്രവര്‍ത്തകന്‍ ആണെന്ന് മനസ്സിലായത് കൊണ്ടാണ്. ഇപ്പം എല്ലാം ക്ലിയര്‍.

  വടവോസ്കി, അതാ നല്ലത്! :-)

  ReplyDelete

Post a Comment

പലവട്ടം പോസ്റ്റ് ചെയ്തു ഞാന്‍
ബ്ലോഗറിന്‍ ഔദാര്യത്താല്‍
ഒരു വാക്കും മിണ്ടാതെ നീ
പോയില്ലേ........:-)

Popular posts from this blog

ഒരു പ്രവാസിയുടെ നിരീക്ഷണങ്ങള്‍

പുഴ പറയാതിരിക്കുന്നത്.....

ബ്ലോഗ് പൂട്ടിയിടുന്നു