ഊരു വിലക്കപ്പെട്ടവന്‍റെ ആത്മരോഷം

ഇതു പാടിയതിന്‍റെ ലിങ്ക് ഇവിടെ
.........................

എവിടെ തുടങ്ങണം? അറിയില്ല, വേദന-
യറിയാന്‍ മറക്കുന്ന ദുഷ്ട ജന്മങ്ങളേ
എന്തിനു തേങ്ങണം? നിങ്ങളും, നിങ്ങടെ
പണ്‍ടേ കുഴിച്ചു മുടേണ്‍ട ശാസ്ത്രങ്ങളും

ഉറയുന്ന ചോരയിതിലുയരുന്ന തേങ്ങലുക-
ളൂറ്റിക്കുടിക്കുവാന്‍ നീളുന്ന ദംഷ്ട്രങ്ങള്‍
തോരാത്ത മഴയിലും തീരാത്ത കണ്ണുനീര്‍,
കാലം കടം തന്ന ശോക നിശ്വാസങ്ങള്‍

ആവുമോ നിങ്ങള്‍ക്ക് വീണ്ടുമാ ചോരതന്‍
പാപ ഭാരങ്ങള്‍ കഴുകി കളയുവാന്‍?
ആവില്ല നിങ്ങള്‍ക്ക് വീറുള്ള ഞങ്ങടെ
വേറിട്ട സ്വപ്നങ്ങള്‍ പാടേ തകര്‍ക്കുവാന്‍

എരിയുന്ന തീയിലേയ്ക്കെണ്ണ പോല്‍ ഞാനെന്‍റെ
പിടയുന്ന നെഞ്ചകം കാണിച്ചു ചോദിക്കാം
മണ്ണിന്നു കെട്ടാം മതിലുകള്‍ നിങ്ങള്‍ക്ക്,
ഞങ്ങടെ മനസ്സിന്നു ചുറ്റിനും മതിലു കെട്ടാമോ?

സിംഹാസനത്തിനാല്‍ ചന്തി തേയുമ്പൊഴും
സേവകര്‍ വല്ലാതെ സുഖമേകുമ്പോഴും
അധികാര മത്തിനാല്‍ വിധി പറയുമ്പോഴും
ഓര്‍ക്കുക,
സംവത്സരം നൂറ് പിന്നോട്ട് കൊണ്ടുപോം
നിങ്ങടെ നാറിയ,
ജാതി ചിന്ത തന്‍ താരാട്ട് പാട്ടിനാല്‍!

എന്നും പ്രഭ തൂകാന്‍ വെമ്പുന്ന സൂര്യന്
ഇന്നും കിഴക്കുദിക്കാനേ കഴിയുള്ളൂ
കാലം മാറിയതറിയാത്ത ദേവന്നു,
കാതലായെന്തോ കുഴപ്പമുണ്‍ടെന്നു തോന്നുന്നുവോ?

Comments

 1. വല്ലഭന്‍‌ മാഷേ...

  നന്നായിട്ടുണ്ട്... ആശംസകള്‍‌...

  ഇനിയുമെഴുതൂ...

  :)

  ReplyDelete
 2. സിംഹാസനത്തിനാല്‍ ചന്തി തേയുമ്പൊഴും
  സേവകര്‍ വല്ലാതെ സുഖമേകുമ്പോഴും
  അധികാര മത്തിനാല്‍ വിധി പറയുമ്പോഴും
  ഓര്‍ക്കുക,
  സംവത്സരം നൂറ് പിന്നോട്ട് കൊണ്ടുപോം
  നിങ്ങടെ നാറിയ,
  ജാതി ചിന്ത തന്‍ താരാട്ട് പാട്ടിനാല്‍!


  കൊള്ളാം വല്ലഭന്‍ മാഷെ

  ReplyDelete
 3. നന്നായിട്ടുണ്ട്
  അഭിനന്ദനങ്ങള്‍!

  ReplyDelete
 4. vallabhan bhai,

  Good poems.
  your feelings are well expressed...
  congrats
  :)
  upaasana

  ReplyDelete
 5. വല്ലഭന്‍ മാഷേ...

  രണ്ട്‌ ദിവസം അവധിയായതിനാല്‍....ഇപ്പോഴാണ്‌ കണ്ടത്‌...

  നല്ല ശക്തിയുള്ള വരികള്‍... മനസ്സില്‍ കാലങ്ങളായി അടിഞ്ഞു കൂടി കിടക്കുന്ന രോഷപ്രകടനം കവിതയില്‍ തെളിഞ്ഞു കാണുന്നു...

  ഒരു സത്യം പറയാം...ഈ ബൂലോകത്തില്‍ ചെയ്യാന്‍ പറ്റിയ ഏറ്റവും നല്ല ബിസ്സിനസ്സ്‌... മതം തന്നെ.....

  അഭിനന്ദനങ്ങള്‍

  നന്‍മകള്‍ നേരുന്നു

  ReplyDelete
 6. വളരെ നന്നായി എഴുതിയിരിക്കുന്നു.

  ReplyDelete
 7. ശ്രീവല്ലഭേട്ടാ, കവിത നന്നായീട്ടോ...:)

  ReplyDelete
 8. ശ്രീ, സണ്ണിക്കുട്ടന്‍, അലി, ഉപാസന, മന്‍സുര്‍, പ്രിയ & ജിഹേഷ്:

  കവിത ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം. പണ്ടെങ്ങോ തമാശയ്ക്കെഴുതിയതല്ലാതെ ഒന്നും എഴുതി പരിചയമില്ല. ഇതൊരു പരീക്ഷണം. വയനശീലവും കഴിഞ്ഞ 15 കൊല്ലമായി ഇല്ല! ബ്ലോഗില്‍ നല്ല മലയാളം വായിക്കുമ്പോള്‍ ശരിക്കും ഒരു nostalgic feeling.

  അപ്പൊ ഇനി മിക്കവാറും 3 ആഴ്ച കഴിഞ്ഞു കാണാം. നാളെ നാട്ടിലേക്ക് തിരിക്കുന്നു. ഇടയ്ക്ക് മെയില് ചെക്ക് ചെയ്യുമെന്കിലും റെഗുലര്‍ ആയി നോക്കില്ല......

  എല്ലാവര്‍ക്കും ക്രിസ്തുമസ്- പുതുവത്സരാസംസകള്‍!!!

  സ്നേഹത്തോടെ

  ReplyDelete
 9. നല്ല ഉശിരുള്ള കവിത...

  “ഞങ്ങടെ മനസ്സിനു മതിലു....”
  എന്ന വരിയില്‍ ഞങ്ങടെ എന്ന വാക്കില്ലെങ്കിലും അര്‍ത്ഥഭംഗമുണ്ടാവുകയുമില്ല, കൂടുതല്‍ താള നിബദ്ധമായി ചൊല്ലാനും പറ്റും....

  സിംഹാസനത്തിനാല്‍ ചന്തി തേയുമ്പൊഴും
  സേവകര്‍ വല്ലാതെ സുഖമേകുമ്പോഴും
  അധികാര മത്തിനാല്‍ വിധി പറയുമ്പോഴും
  ഓര്‍ക്കുക,
  സംവത്സരം നൂറ് പിന്നോട്ട് കൊണ്ടുപോം
  നിങ്ങടെ നാറിയ,
  ജാതി ചിന്ത തന്‍ താരാട്ട് പാട്ടിനാല്‍!

  ഈ വരികളിലെ ആശയം വളരെ നല്ലത്... പക്ഷെ താളത്തില്‍ ചൊല്ലാന്‍ പറ്റുന്നില്ല......

  ReplyDelete
 10. ഗീത, അഭിപ്രായം തുറന്നെഴുതിയത്തിനു നന്ദി.

  എഴുതിയപ്പോള്‍ ഈണം/താളം ശ്രദ്ധിച്ചിരുന്നു. ഞങ്ങടെ എന്നതിനു stress കൊടുത്തത് ഊരു വിലക്കപ്പെട്ടവര്‍ എന്നത് ഉദ്ദേശിച്ചത്. താളത്തിനു ചെറിയ ഭംഗം വരുന്നുണ്‍ടെങ്കിലും കുറച്ചു ശക്തമായ ഭാഷ ആയി തോന്നി.

  'സേവകര്‍ വല്ലാതെ .... '- എന്നതു കുറച്ചു കൂടി നന്നാക്കാന്‍ ശ്രമിക്കാം....

  ക്രിസ്തുമസ്- പുതുവത്സരാസംസകള്‍!!!

  ReplyDelete
 11. എങ്ങനെ തുടങ്ങിയാലും കവിതകവിതയല്ലാതാകില്ലൊ മാഷെ നന്നായിരിക്കുന്നൂ.പുതുവല്‍സരാശംസകള്‍

  ReplyDelete
 12. ഇത് ഞാന്‍ നേരത്തേ വായിച്ചിട്ടുണ്ട്...

  ReplyDelete
 13. ഹഹ വല്ലഭന്‍ മാഷെ..

  ReplyDelete
 14. വല്ലഭ്ജീ തന്നെയാണോ ചൊല്ലിയിരിക്കുന്നത്? കൊള്ളാം..

  ReplyDelete
 15. ക്ഷമിച്ചിരിക്കുന്നു! :)

  ReplyDelete
 16. നല്ല കവിത, നല്ല ആശയം, എല്ലാം നല്ല അര്‍ത്ഥമുള്ള വരികള്‍. അഭിനന്ദനങ്ങള്‍.

  ReplyDelete
 17. വല്ലഭന്‍ ജീ............
  വളരെ ഇഷ്ടപ്പെട്ടു എല്ലാവരികളും.

  ReplyDelete
 18. വല്ലഭ് ജി,
  കവിതാലാപനം നന്നായിട്ടുണ്ട്.
  (കവിത നേരത്തെ കണ്ടിരിന്നു)

  ReplyDelete
 19. എരിയുന്ന തീയിലേയ്ക്കെണ്ണ പോല്‍ ഞാനെന്‍റെ
  പിടയുന്ന നെഞ്ചകം കാണിച്ചു ചോദിക്കാം
  എത്ര മനൊഹരമായിട്ടാണു ചൊല്ലിയിരിക്കുന്നത്
  മനസില്‍ തട്ടുന്ന വരീകള്‍ നല്ല ശ്രുതിയൂണ്ട് വല്ലഭാ അങ്ങു തന്നെയോ ഇത്

  ReplyDelete
 20. ആവുമോ നിങ്ങള്‍ക്ക് വീണ്ടുമാ ചോരതന്‍
  പാപ ഭാരങ്ങള്‍ കഴുകി കളയുവാന്‍?
  ആവില്ല നിങ്ങള്‍ക്ക് വീറുള്ള ഞങ്ങടെ
  വേറിട്ട സ്വപ്നങ്ങള്‍ പാടേ തകര്‍ക്കുവാന്‍

  these lines are great

  ReplyDelete
 21. ശ്രീവല്ലഭന്റ്യീ ധാറ്മ്മീകരോഷം ഞാനും ഉള്‍ക്കൊള്ളുന്നു.

  ReplyDelete
 22. ‘ആവില്ല നിങ്ങള്‍ക്ക് വീറുള്ള ഞങ്ങടെ
  വേറിട്ട സ്വപ്നങ്ങള്‍ പാടേ തകര്‍ക്കുവാന്‍“കൊള്ളാം

  ReplyDelete
 23. നന്നായിട്ടുണ്ട് വല്ലഭന്‍‌ മാഷേ. ഇനിയും ഇതുപോലെ പറയണം. ആശംസകള്‍.

  ReplyDelete

Post a Comment

പലവട്ടം പോസ്റ്റ് ചെയ്തു ഞാന്‍
ബ്ലോഗറിന്‍ ഔദാര്യത്താല്‍
ഒരു വാക്കും മിണ്ടാതെ നീ
പോയില്ലേ........:-)

Popular posts from this blog

ഒരു പ്രവാസിയുടെ നിരീക്ഷണങ്ങള്‍

പുഴ പറയാതിരിക്കുന്നത്.....

ബ്ലോഗ് പൂട്ടിയിടുന്നു